---
title: " #inspection  | മിന്നൽ പരിശോധന;  കള്ള് ഷാപ്പിൽ ആരോഗ്യ വിഭാഗത്തിന്റെ  മിന്നൽ പരിശോധന"
english_title: "# inspection #by #health #department #at #toddy #shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210629/inspection-by-health-department-at-toddy-shop-new-update"
published_at: "2024-06-07T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663258cea54a_kallu.jpg"
keywords: []
---

#  #inspection  | മിന്നൽ പരിശോധന;  കള്ള് ഷാപ്പിൽ ആരോഗ്യ വിഭാഗത്തിന്റെ  മിന്നൽ പരിശോധന

> **Lead Summary:** **നാദാപുരം : [ **തണ്ണീർപ്പന്തൽ ടൗണിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപകമായ പൊതുജന ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി.

## Article Content

**നാദാപുരം : [ **തണ്ണീർപ്പന്തൽ ടൗണിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലും ബേക്കറികളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപകമായ പൊതുജന ആരോഗ്യ നിയമലംഘനങ്ങൾ കണ്ടെത്തി.

കള്ള് ഷാപ്പിലും ബേക്കറികളിലും അനധികൃതമായി ഭക്ഷണം ഉണ്ടാക്കുന്നതും വൃത്തിഹീനമായ സാഹചര്യം ഉള്ളതായും ജലഗുണ നിലവാര പരിശോധന നടത്താതെ ഉള്ള വെള്ളം ഉപയോഗിക്കുകയും തൊഴിലാളികൾ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്നതായും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും കണ്ടെത്തി.

ഗുരുതരമായ നിയമലംഘനം കണ്ടെത്തിയ ഫെയ്മസ് ബേക്കറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകി. കള്ള് ഷോപ്പ്, സുപ്രീം ബേക്കറി എന്നിവ 24 മണിക്കൂറിനുള്ളിൽ ശുചീകരണം നടത്തി ആരോഗ്യ വിഭാഗത്തെ അറിയിക്കാനും നിർദ്ദേശം നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി,ജെ. എച്ച്. ഐ.സന്ദീപ് കുമാർ. എം. എം, ശ്രീഷ്ണ..പി.എം എന്നിവർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210629/inspection-by-health-department-at-toddy-shop-new-update)