---
title: "#AwolamCCUPSchool | ടോയ്ലെറ്റിൽ വെള്ളമില്ല ; നാലാം ക്ലാസുകാരൻ പുറത്ത് ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടി "
english_title: "#There #no #watere #toilet  #fourth #grader #struggled #to #get #outside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210642/there-no-watere-toilet-fourth-grader-struggled-to-get-outside"
published_at: "2024-06-07T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663304c88dee_nadapuram.jpg"
keywords: []
---

# #AwolamCCUPSchool | ടോയ്ലെറ്റിൽ വെള്ളമില്ല ; നാലാം ക്ലാസുകാരൻ പുറത്ത് ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടി 

> **Lead Summary:** **നാദാപുരം :[ **[ ]മഴ പെയ്തിട്ടും പല പ്രദേശങ്ങളിലും വെള്ളമില്ല . വിദ്യാലയങ്ങൾ ഉൾപ്പെടെ പല പൊതു സ്ഥാപനങ്ങളും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.

## Article Content

**നാദാപുരം :[ **[ ]മഴ പെയ്തിട്ടും പല പ്രദേശങ്ങളിലും വെള്ളമില്ല . വിദ്യാലയങ്ങൾ ഉൾപ്പെടെ പല പൊതു സ്ഥാപനങ്ങളും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.

നാദാപുരം ആവോലം സി സി യു പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി ടോയ്ലെറ്റിൽ പോയപ്പോൾ വെള്ളമില്ലാത്തതിൽ മടങ്ങി . വീണ്ടും പോകേണ്ടി വന്നു . അപ്പോൾ വെള്ളമില്ലാതെ പ്രാഥമിക കൃത്യം നിർവഹിക്കേണ്ടി വന്നു.

ശരീര ഭാഗങ്ങൾ വൃത്തിയാക്കാൻ കഴിയാത്തതിനാൽ ഒന്നര മണിക്കൂറോളം കുട്ടി ടോയ്ലെറ്റിൽ നിന്നും പുറത്ത് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മാനസികമായി തളർന്ന കുട്ടിയെ രക്ഷിതാവ് ജോലി സ്ഥലത്ത് നിന്ന് എത്തിയാണ് ആശ്വസിപ്പിച്ചത്.

തൻ്റെ കുട്ടിക്ക് ഉണ്ടായ ദുരനുഭവം ആവർത്തിക്കാതിരിക്കാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

സ്കൂളിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അൽപ്പ സമയമാണ് വെള്ളം മുടങ്ങിയതെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210642/there-no-watere-toilet-fourth-grader-struggled-to-get-outside)