---
title: "#MapilaKalaAcademy | മാപ്പിള കലാ അക്കാദമി പഠനോപകരണ വിതരണം തുടങ്ങി "
english_title: "#MapilaKalaAcademy #started #distribution #study #materials"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210643/mapilakalaacademy-started-distribution-study-materials"
published_at: "2024-06-07T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663327ee7efb_rr.jpg"
keywords: []
---

# #MapilaKalaAcademy | മാപ്പിള കലാ അക്കാദമി പഠനോപകരണ വിതരണം തുടങ്ങി 

> **Lead Summary:** **നാദാപുരം: [ **മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ നൽകുന്ന പഠനോപകരണങ്ങൾ വിതരണം തുടങ്ങി.

## Article Content

**നാദാപുരം: [ **മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കേരള മാപ്പിള കലാ അക്കാദമി നാദാപുരം ചാപ്റ്റർ നൽകുന്ന പഠനോപകരണങ്ങൾ വിതരണം തുടങ്ങി.

ബാഗ്, കുട,നോട്ട് ബുക്ക്, പേന, പെൻസിൽ, തുടങ്ങിയവ അടങ്ങിയ കിറ്റാണ് നൽകുന്നത്.

വിതരണ ഉദ്ഘാടനം ഭൂമിവാതുക്കൽ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, സ്കൂൾ ഹെഡ്മാസ്റ്റർ കെ ഹരീഷ് കുമാറിന് കൈമാറി നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് സി വി അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി സി കെ അഷ്റഫ് സ്വാഗതം പറഞ്ഞു.

ഇശൽകൂട്ടം ചെയർമാൻ പി ടി മഹമൂദ്, അധ്യാപക രായ എം കെ ഷീജ, കെ ജോത്സ്ന, എം പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210643/mapilakalaacademy-started-distribution-study-materials)