---
title: " #Youngfarmers | ആർക്കും പറിക്കാം പപ്പായ ; വേറിട്ട പരിപാടിയുമായി നാദാപുരത്ത് യുവ കർഷകർ"
english_title: " #Young #farmers #Nadapuram #with  #special #program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/210852/young-farmers-nadapuram-with-special-program"
published_at: "2024-06-08T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666474a40ab5a_WhatsApp_Image_2024-06-08_at_8.03.38_PM.jpeg"
keywords: []
---

#  #Youngfarmers | ആർക്കും പറിക്കാം പപ്പായ ; വേറിട്ട പരിപാടിയുമായി നാദാപുരത്ത് യുവ കർഷകർ

> **Lead Summary:** **നാദാപുരം:[ **ആർക്കും പറിക്കാം പപ്പായകൾ, വേറിട്ട പരിപാടിയുമായി നാടിന് മാതൃകയായി നാദാപുരത്ത് രണ്ട് യുവ കർഷകർ.

## Article Content

**നാദാപുരം:[ **ആർക്കും പറിക്കാം പപ്പായകൾ, വേറിട്ട പരിപാടിയുമായി നാടിന് മാതൃകയായി നാദാപുരത്ത് രണ്ട് യുവ കർഷകർ.

പരിസ്ഥിതി ദിനാചരണം വേറിട്ട പരിപാടിയായി കണ്ടാണ് കർഷകർ കനാൽ ഓരത്ത് പപ്പായ തൈകൾ വെച്ചുപിടിപ്പിച്ചത്. കുമ്മങ്കോട് ഹെൽത്ത് സെൻ്ററിനു സമീപത്തെ കനാൽ പരിസരത്താണ് നൂറിലേറെ അത്യുൽപ്പാദന ശേഷിയുള്ള പപ്പായ തൈകൾ ശാസ്ത്രീയമായി നട്ടത്.

യുവകർഷകരും നാദാപുരം സഹകരണ ബാങ്ക് ജീവനക്കാരുമായ പി.കെ പ്രദീപനും, കെ.കെ അനിലുമാണ് വീണ്ടും നാടിന് മാതൃകയായത്.

വർഷങ്ങളായി കുമ്മങ്കോട് വയലിൽ കൃഷി ചെയ്യുന്ന ഇവർ ആർക്കും പറിക്കാം പപ്പായ എന്ന സന്ദേശത്തോടെയാണ് പപ്പായ തൈകൾ നട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/210852/young-farmers-nadapuram-with-special-program)