---
title: "#treefell | കറൻ്റെടുത്ത് കാറ്റ്; കാറ്റിലും മഴയിലും വ്യാപക നാശം, പുളിയാവിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണു "
english_title: "#Electricity #wind; #Widespread #damage #due #wind #rain, #coconut #treesfell #power #lines  "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211133/electricity-wind-widespread-damage-due-wind-rain-coconut-treesfell-power-lines"
published_at: "2024-06-10T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666699e852684_kf.jpg"
keywords: []
---

# #treefell | കറൻ്റെടുത്ത് കാറ്റ്; കാറ്റിലും മഴയിലും വ്യാപക നാശം, പുളിയാവിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണു 

> **Lead Summary:** **പാറക്കടവ്: [ **കാറ്റും മഴയും ശക്തമായതോടെ വ്യാപക മായ നാശനഷ്ടം. നഷ്ടങ്ങൾ ഏറെയും കെഎസ്ഇബിക്ക്.

## Article Content

**പാറക്കടവ്: [ **കാറ്റും മഴയും ശക്തമായതോടെ വ്യാപക മായ നാശനഷ്ടം. നഷ്ടങ്ങൾ ഏറെയും കെഎസ്ഇബിക്ക്.

കാറ്റിൽ മരങ്ങൾ മുറിഞ്ഞും കടപുഴകിയും വീണ് വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നു. ഇന്നലെയും ഇന്ന് പുലർച്ചെയുമുണ്ടായ കാറ്റിൽ പാറക്കടവ് മേഖലയിൽ വ്യാപക നാശം.

പുളിയാവിൽ വൈദ്യുതി ലൈനിൽ തെങ്ങ് വീണു. കോൺഗ്രീറ്റ് പോസ്റ്റ് ഒടിഞ്ഞ് ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന 11 Kv ലൈൻ ഉൾപ്പെടെ തകർന്നു.

കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി പുന: സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211133/electricity-wind-widespread-damage-due-wind-rain-coconut-treesfell-power-lines)