---
title: "#honestyModel |  നേരിൻ്റെ മക്കൾ; നിറയെ പണം, ഉടമസ്ഥന്  പേഴ്‌സ് തിരികെ നൽകി വിദ്യാർത്ഥികളുടെ നന്മ മനസ്സ്"
english_title: "#Students #set  #example   #returning #stolen #purses #owners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211161/students-set-example-returning-stolen-purses-owners"
published_at: "2024-06-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666d9e269475_pais.jpg"
keywords: []
---

# #honestyModel |  നേരിൻ്റെ മക്കൾ; നിറയെ പണം, ഉടമസ്ഥന്  പേഴ്‌സ് തിരികെ നൽകി വിദ്യാർത്ഥികളുടെ നന്മ മനസ്സ്

> **Lead Summary:** വളയം: (**nadapuram.truevisionnews.com)**നാടിന് അഭിമാനമായി നേരിൻ്റെ മക്കൾ. നിറയെ പണം കണ്ടിട്ടും അവരിൽ ദുരാഗ്രഹം ഉണ്ടായില്ല. ഉടമസ്ഥന് പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി വളയത്തെ വിദ്യാർത്ഥികളുടെ നന്മ മനസ്സ്.

## Article Content

വളയം: (**nadapuram.truevisionnews.com)**നാടിന് അഭിമാനമായി നേരിൻ്റെ മക്കൾ. നിറയെ പണം കണ്ടിട്ടും അവരിൽ ദുരാഗ്രഹം ഉണ്ടായില്ല. ഉടമസ്ഥന് പണമടങ്ങിയ പേഴ്‌സ് തിരികെ നൽകി വളയത്തെ വിദ്യാർത്ഥികളുടെ നന്മ മനസ്സ്.

കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെനൽകിയാണ് വിദ്യാർഥികൾ മാതൃകയായത്. വളയം പൂതലാംകുന്നുമ്മൽ വിനോദന്റെ മകൻ ഋതുദേവ്, എടത്തിൽ പീടികയിൽ മഹേഷിന്റെ മകൻ അഭിനവ്, പൂതലാംകുന്നുമ്മൽ രതീശൻ്റെ മകൻ ഋതുൽകൃഷ്ണ എന്നിവരാണ് നാടിന് മാതൃകയായി മാറിയത്.

ശനിയാഴ്ച വൈകീട്ട് സ്കൂൾവിട്ട് വീട്ടിലേക്ക് നടന്നുവരുന്നതിനിടെ വളയം താനിമുക്കിൽ റോഡരികിൽനിന്നാണ് പേഴ്‌സ് കളഞ്ഞുകിട്ടിയത്. നിറയെ പണമുള്ള പേഴ്സ് വിദ്യാർഥികൾ ഉടൻ സമീപത്തെ ചാത്തോത്ത് ലക്ഷ്മണന്റെ പീടികയിൽ ഏൽപ്പിക്കുകയായിരുന്നു .

കടയിൽ ഉള്ളവർ പേഴ്സ് പരിശോധിക്കുകയും കല്ലുനിര പൂവംവയൽ സ്വദേശി വാടപൊയിൽ ചന്ദ്രനാണ് ഉടമസ്ഥനെന്ന് മനസ്സിലായതോടെ അദ്ദേഹത്തെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് കടയിലെത്തിയ ചന്ദ്രന് കടയുടമ ലക്ഷ്മണൻ പേഴ്സ് കൈമാറി. വിദ്യാർഥികളുടെ സത്യസന്ധതയെ നാട്ടുകാരും പ്രണവം അച്ചംവീട് ക്ലബ്ബ് ഭാരവാഹികളും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211161/students-set-example-returning-stolen-purses-owners)