#elephantPostmortem|കിണറ്റില്‍ വീണു ചെരിഞ്ഞത് കൃഷി നശിപ്പിക്കുന്ന കാട്ടാന; പോസ്റ്റ്മോര്‍ട്ടം ഇന്ന്

#elephantPostmortem|കിണറ്റില്‍ വീണു ചെരിഞ്ഞത് കൃഷി നശിപ്പിക്കുന്ന കാട്ടാന; പോസ്റ്റ്മോര്‍ട്ടം ഇന്ന്
Jun 11, 2024 02:13 PM | By Meghababu

നാദാപുരം:(vatakara.truevisionnews.com) ആയോട് മലയിലെ പൊട്ടക്കിണറ്റില്‍ വീണു ചരിഞ്ഞതു കൃഷിഭൂമിയിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന കാട്ടാനയെന്ന് നാട്ടുകാര്‍.

കാട്ടാനയുടെ ജഡം പുറത്തെടുത്തു പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം ഇന്നെത്തും. വനപാലക സംഘം ഇന്നലെ വൈകിട്ട് എത്തിയെങ്കിലും കനത്ത മഴയുള്ളതിനാലും പോസ്റ്റ്‌മോര്‍ട്ടത്തിന് ഡോക്ടര്‍മാരു ടെയും മറ്റും സംഘം വേണമെന്നതിനാലും തുടര്‍നടപടി ഇന്നത്തേക്കു മാറ്റി.

കണ്ണവം വനത്തില്‍ നിന്നാണു കാട്ടാനക്കൂട്ടം വാണിമേല്‍, വളയം, ചെക്യാട് പഞ്ചായത്തുകളിലെ കൃഷിയിടങ്ങളില്‍ ഇറങ്ങാറുള്ളത്. ഒരാഴ്ച മുന്‍പും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങിയതായി കര്‍ഷകര്‍ പറഞ്ഞു.

പടക്കം പൊട്ടിച്ചും തീ കൂട്ടിയുമാണു കാട്ടാനകളെ തുരത്താറുള്ളത്. മാസങ്ങള്‍ക്കു മുന്‍പു ലക്ഷങ്ങളു ടെ വിളകളാണു കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സൗരോര്‍ജ വേലിയാണ് ആകെയുള്ള പ്രതിരോധ മാര്‍ഗം.

പലയിടങ്ങളിലും ഈ വേലികള്‍ താറുമാറായതാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കാരണം. ചിലയിടങ്ങളില്‍ ഈ വേലി സ്ഥാപിച്ചിട്ടുമില്ല.

#Falling #well #tilting #forest #destroys #crops #Postmortem #today

Next TV

Related Stories
കണ്ണിൽ ചോരയില്ലേ...!  വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി

Jun 1, 2025 01:06 PM

കണ്ണിൽ ചോരയില്ലേ...! വളയം നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി പരാതി

നിരവുമലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയാതായി...

Read More >>
പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം

Jun 1, 2025 11:43 AM

പുതിയ അമരക്കാർക്ക് ; ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ സ്വീകരണം

ഷാഫിക്കും സി.കെ സുബൈറിനും ഇന്ന് കല്ലാച്ചിയിൽ യുഡിഎഫിന്റെ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 1, 2025 11:35 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup