---
title: "#Application | അപേക്ഷ ക്ഷണിച്ചു; വിദേശ തൊഴില്‍ വായ്പ പദ്ധതി"
english_title: "#Application #invited #Foreign #Employment #Loan #Scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211714/application-invited-foreign-employment-loan-scheme-NEW"
published_at: "2024-06-12T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669989bb4224_APLYN.jpg"
keywords: []
---

# #Application | അപേക്ഷ ക്ഷണിച്ചു; വിദേശ തൊഴില്‍ വായ്പ പദ്ധതി

> **Lead Summary:** ** നാദാപുരം:[** സംസ്ഥാന പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ' വിദേശ തൊഴില്‍ വായ്പ പദ്ധതി' യില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

** നാദാപുരം:[** സംസ്ഥാന പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ' വിദേശ തൊഴില്‍ വായ്പ പദ്ധതി' യില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ദാതാവില്‍ നിന്നും തൊഴില്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.

നോര്‍ക്ക റൂട്ട്‌സ്, ഓഡപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണനയുണ്ട്. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയിൽ കൂടരുത്. പരമാവധി വായ്പതുക രണ്ട് ലക്ഷം രൂപയാണ്.

അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് സബ്‌സിഡിയായി അനുവദിക്കും. 50 വയസ് കവിയാത്തവരും രണ്ടരലക്ഷം രൂപക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രമേ സബ്‌സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് അഗ്രീമെന്റ്, വിസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി എരഞ്ഞിപ്പാലത്തെ (ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം) കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068511, 0495-2767606.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211714/application-invited-foreign-employment-loan-scheme-NEW)