---
title: "#inaguration | പുനർ നിർമ്മിച്ച എടച്ചേരി നല്ലൂർ ജുമാ മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച"
english_title: "#Inauguration #reconstructed #Edachery #Nallur #Juma #Masjid #Thursday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211769/inauguration-reconstructed-edachery-nallur-juma-masjid-thursday"
published_at: "2024-06-12T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669daf432f17_edacherii.jpg"
keywords: []
---

# #inaguration | പുനർ നിർമ്മിച്ച എടച്ചേരി നല്ലൂർ ജുമാ മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച

> **Lead Summary:** **എടച്ചേരി :[**പുനർനിർമ്മിച്ച നല്ലൂർ ജുമാ മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**എടച്ചേരി :[**പുനർനിർമ്മിച്ച നല്ലൂർ ജുമാ മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 9 മണി മുതൽ 3 മണി വരെ സ്ത്രീകളുടെ പള്ളി സന്ദർശനവും, വൈകുന്നേരം 4.30 ന് നവാസ് പാലേരിയുടെ പ്രഭാഷണം, 6.45 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിക്കും.

കൊയ്യോട് ഉമർ മുസ്ല്യാർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി , ബാവ ജീറാനി എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി, പനോളി പീടികയിൽ കുഞ്ഞബ്ദുള്ള, കെ. കുഞ്ഞബ്ദുള്ള, യു.പി മൂസ്സ, അബ്ദുൾ ലത്തീഫ് പുതിയോട്ടിൽ , ഹാരിസ് പണാറത്ത്, റിയാസ്,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211769/inauguration-reconstructed-edachery-nallur-juma-masjid-thursday)