---
title: "#IringannurHigherSecondarySchool | ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: " #High  #achievers  #felicitated  #Iringannur #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211833/high-achievers-felicitated-iringanur-higher-secondary-school"
published_at: "2024-06-13T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a844c6f5a1_irigannur.jpg"
keywords: []
---

# #IringannurHigherSecondarySchool | ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [ **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, യു.എസ്.എസ്, എൻ എം എം എസ് എസ് സ്ക്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾ, കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾ എന്നിവരെ സ്കൂൾ പി.ടി എ , സ്റ്റാഫ് മാനേജ്‍മെന്റ് ചേർന്ന് അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : [ **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ, യു.എസ്.എസ്, എൻ എം എം എസ് എസ് സ്ക്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികൾ, കഴിഞ്ഞ പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾ എന്നിവരെ സ്കൂൾ പി.ടി എ , സ്റ്റാഫ് മാനേജ്‍മെന്റ് ചേർന്ന് അനുമോദിച്ചു.

എടച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എൻ പദ്മിനി അധ്യക്ഷത വഹിച്ചു.  കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സിന്ധു ജയരാജൻ , ഒന്നു വാർഡ് മെമ്പർ സി.പി ശ്രീജിത്ത്‌ , പി.ടി.എ പ്രസിഡന്റ് ടി.കെ രഞ്ജിത് കുമാർ, ഹെഡ് മാസ്റ്റർ രമേശ്‌ ബാബു , രാജീവൻ, സുകുമാരൻ, അനൂപ് എന്നിവർ സംസാരിച്ചു.

വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പി.ടി.എ ഭാരവാഹികളും മാനേജ്‍മെന്റും അധ്യാപകരും ചേർന്ന് ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211833/high-achievers-felicitated-iringanur-higher-secondary-school)