---
title: "#LDF | അശ്ലീലവീഡിയോ ദൃശ്യം; വൈസ് പ്രസിഡൻ്റ് രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് എൽഡിഎഫ് സമരം ശക്തമാക്കുന്നു"
english_title: "#Pornography  #intensifying  #strike  #Nadapuram #demanding  #resignation  #vice #president"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211858/pornography-intensifying-strike-nadapuram-demanding-resignation-vice-president"
published_at: "2024-06-13T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9c7e5ea57_LDF.jpg"
keywords: []
---

# #LDF | അശ്ലീലവീഡിയോ ദൃശ്യം; വൈസ് പ്രസിഡൻ്റ് രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് എൽഡിഎഫ് സമരം ശക്തമാക്കുന്നു

> **Lead Summary:** ** നാദാപുരം:[** അശ്ലീലവീഡിയോ ദൃശ്യം പ്രചരിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാന്യതയുണ്ടെങ്കിൽ രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം ശക്തമാക്കുന്നു.

## Article Content

** നാദാപുരം:[** അശ്ലീലവീഡിയോ ദൃശ്യം പ്രചരിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാന്യതയുണ്ടെങ്കിൽ രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം ശക്തമാക്കുന്നു.

നാദാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ വൈസ് പ്രസി‌ഡൻ്റിൻ്റെ ഓഫീസിനു മുന്നിലാണ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരംതുടങ്ങി.

അഖില മര്യാട്ട് വൈസ് പ്രസിഡൻ്റ് പദം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നടന്ന ഭരണസമിതി യോഗങ്ങളിൽ ഇടത് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.

ഇന്ന് വൈസ് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേരാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഉപരോധം ആരംഭിച്ചത്.

യോഗം നടത്താൻ അനുവദിക്കില്ല എന്നാണ് ഇടതു അംഗങ്ങളുടെ നിലപാട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211858/pornography-intensifying-strike-nadapuram-demanding-resignation-vice-president)