---
title: "#ldf | പഞ്ചായത്ത് ഓഫീസ് ഉപരോധം: എൽ. ഡി. എഫ് അംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി"
english_title: "#Panchayat #office #blockade #LDF  #police #arrested #members #removed #them"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211916/panchayat-office-blockade-ldf-police-arrested-members-removed-them"
published_at: "2024-06-13T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ac6ba42b39_poliiccee.jpg"
keywords: []
---

# #ldf | പഞ്ചായത്ത് ഓഫീസ് ഉപരോധം: എൽ. ഡി. എഫ് അംഗങ്ങളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി

> **Lead Summary:** **നാദാപുരം:[ **ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് ഇടതു പക്ഷ മുന്നണിയിലെ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഉപരോധ സമരം അവസാനിച്ചു.

## Article Content

**നാദാപുരം:[ **ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് ഇടതു പക്ഷ മുന്നണിയിലെ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഉപരോധ സമരം അവസാനിച്ചു.

പോലീസ് സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയത്തോടെയാണ് സമരം അവസാനിച്ചത്.

എൽ ഡി എഫ് അംഗങ്ങളായ കെ ദിലീപ് കുമാർ, പി പി ബാലകൃഷ്ണൻ,എ കെ ബിജിത്ത്, പി ലീന, റോഷ്‌ന പിലാകാട്ട്, നിഷ മനോജ്, കുഞ്ഞി രാമൻ എന്നിവരാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തിയത്.

ഇന്ന് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേരുന്നതിനാൽ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് രാവിലെ തന്നെ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ യോഗം ചേരാൻ അനുവദിക്കില്ലെന്നും വൈസ് പ്രസിഡൻ്റ് രാജി വെക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്.

എന്നാൽ ഉച്ചയോടെ സമരക്കാരെ നാദാപുരം എസ് ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു അറസ്റ്റിനിടയിൽ സമരക്കാരും പോലീസും തമ്മിൽ ചെറിയ രീതിയിലുള്ള ഉന്തും തള്ളും നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211916/panchayat-office-blockade-ldf-police-arrested-members-removed-them)