---
title: "#FreeMedicine | നാദാപുരം ഗ്രാമ പഞ്ചായത്ത്‌ വക സൗജന്യമായി 5.5 ലക്ഷം രൂപയുടെ മരുന്നുകൾ "
english_title: "#Nadapuram #gramapanchayat #provides #freemedicines #worth # lakhs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211944/nadapuram-gramapanchayat-provides-freemedicines-worth-lakhs"
published_at: "2024-06-13T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666af06f4d08e_FDF.jpg"
keywords: []
---

# #FreeMedicine | നാദാപുരം ഗ്രാമ പഞ്ചായത്ത്‌ വക സൗജന്യമായി 5.5 ലക്ഷം രൂപയുടെ മരുന്നുകൾ 

> **Lead Summary:** **നാദാപുരം : [ ** അവശത അനുഭവിക്കുന്ന രോഗികൾക്ക്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സൗജന്യമായി 5.5 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു.

## Article Content

**നാദാപുരം : [ ** അവശത അനുഭവിക്കുന്ന രോഗികൾക്ക്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ സൗജന്യമായി 5.5 ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു.

ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് മാരക രോഗങ്ങളുള്ള ദുർബല വിഭാഗത്തിലുള്ളവർക്കായി സൗജന്യമായി മരുന്ന് നൽകുന്ന പദ്ധതി നടപ്പിലാക്കിയത്.

കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം ഡയാലിസിസ്‌ ചെയ്യുന്ന കിഡ്നി രോഗികൾ ജീവിത ശൈലീരോഗമുള്ളവർ എന്നീ ഗണത്തിലുള്ള നിത്യരോഗികളെയാണ് ഇതിനായി പരിഗണിച്ചത്.

ഗ്രാമസഭമുഖേന അപേക്ഷ നൽകിയവർക്കായി പ്രത്യേക മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചാണ് രോഗികളുടെ പട്ടിക തയ്യാറാക്കിയത്.

ചേലക്കാട് കുമ്മങ്കോട്, ചിയ്യൂർ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും നാദാപുരം ഗവ. ആശുപത്രിയിലും കല്ലാച്ചിമ്മൽ എം.എൽ.പി. സ്കൂളിലും രോഗികളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ആരോഗ്യ ബോധവൽകരണ സംഗമത്തിൽ വെച്ചാണ് മരുന്ന് വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനംചെയ്തു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ നാസർ ജനീദ ഫിർദൗസ്,അഡ്വ.എ സജീവൻ,വലിയാണ്ടി ഹമീദ് വി.വി റിനീഷ്,അബ്ബാസ് കണേക്കൽ,കെ.ടി.കെ ചന്ദ്രൻ,

ഇകുഞ്ഞാലി വി. അബ്ദുൽ ജലീൽ, റീന കിണമ്പറേമ്മൽ, സി.ആർ.ആയിഷ ഗഫൂർ,സുമയ്യ പാട്ടത്തിൽ, സി.ടി.കെ സമീറ ഡോഫാത്തിമ സുഹറ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവരും ആശാവർക്കർമാരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211944/nadapuram-gramapanchayat-provides-freemedicines-worth-lakhs)