---
title: "#ahammadhpunnakkal | ഒരുക്കം24  ശില്പശാല ;   തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ ലോക സഭ വോട്ടർ പട്ടിക ഉപയോഗിക്കണം -പുന്നക്കൽ"
english_title: "#Preparation #workshop #Lok #Sabha #should #voter #list #local #government #elections #Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/211991/preparation-workshop-lok-sabha-should-voter-list-local-government-elections-punnakkal"
published_at: "2024-06-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b1e6225178_muhammadh.jpg"
keywords: []
---

# #ahammadhpunnakkal | ഒരുക്കം24  ശില്പശാല ;   തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിൽ ലോക സഭ വോട്ടർ പട്ടിക ഉപയോഗിക്കണം -പുന്നക്കൽ

> **Lead Summary:**  **പാറക്കടവ്:[ **വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ലോക സഭ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഒരുക്കം 24 ശില്പശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല യുഡിഎഫ് കൺവീനറും ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ അഹമദ് പുന്നക്കൽ പ്രസ്താവിച്ചു.

## Article Content

 **പാറക്കടവ്:[ **വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ലോക സഭ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന് ചെക്യാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഒരുക്കം 24 ശില്പശാല ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല യുഡിഎഫ് കൺവീനറും ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷനുമായ അഹമദ് പുന്നക്കൽ പ്രസ്താവിച്ചു.

കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചേർത്തവരെ വീണ്ടും പുതുതായി ചേർക്കുന്നതിനും,ഹിയറിംഗിന് നേരിട്ട് ഹാജറാകുന്നതിനും പ്രയാസം നേരിടുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും പുന്നക്കൽ കൂട്ടിച്ചേർത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ അഹമദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡൻറ് അമ്പലം ഹമീദ് ഹാജി,അഹമദ് ബാഖവി,എസ്.പി എം തങ്ങൾ എന്നിവർ ആശംസകൾനേർന്നു.ടി സൂപ്പി മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/211991/preparation-workshop-lok-sabha-should-voter-list-local-government-elections-punnakkal)