---
title: "#death | വീടിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു"
english_title: "#The #head  #house #died #after #being #injured #after #falling #from # top  #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212029/the-head-house-died-after-being-injured-after-falling-from-top-house"
published_at: "2024-06-14T07:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666baae5e6615_muhammadh.jpg"
keywords: []
---

# #death | വീടിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

> **Lead Summary:** **വാണിമേൽ:[ **വീടിൻ്റെ ഓട് ശരിയാക്കുന്നതിനിടെ താഴേക്ക് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.

## Article Content

**വാണിമേൽ:[ **വീടിൻ്റെ ഓട് ശരിയാക്കുന്നതിനിടെ താഴേക്ക് വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.

വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജി (68)യാണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്.

രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: റാബിയ.

മക്കൾ: റഊഫ്, റഈസ്, റഫീദ.

മരുമകൻ: അസീസ് കുറുവന്തേരി.

സഹോദരങ്ങൾ: അമ്മദ് ഹാജി ( മുൻ പഞ്ചായത്ത് മെമ്പർ), അബ്‌ദുല്ല മാസ്റ്റർ( റിട്ട. അധ്യാപകൻ ), ആസ്യ, പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212029/the-head-house-died-after-being-injured-after-falling-from-top-house)