---
title: "#bikefire | തീവെപ്പ് പകയോ ?   തെരുവംപറമ്പിൽ  വീട്ട് മുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് കത്തിച്ചു"
english_title: "#motorbike #parked  #yard  #house #roadside #set #on #fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212039/motorbike-parked-yard-house-roadside-set-on-fire"
published_at: "2024-06-14T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bb7f93959f_fire.jpg"
keywords: []
---

# #bikefire | തീവെപ്പ് പകയോ ?   തെരുവംപറമ്പിൽ  വീട്ട് മുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് കത്തിച്ചു

> **Lead Summary:** **നാദാപുരം:[**[ ]തെരുവംപറമ്പിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് തീ വെച്ച് നശിപ്പിച്ചു.

## Article Content

**നാദാപുരം:[**[ ]തെരുവംപറമ്പിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് തീ വെച്ച് നശിപ്പിച്ചു.

അക്രമത്തിന് പിന്നിലെ കാരണം തേടി പൊലീസ് . തെരുവംപറമ്പ് ചിയ്യൂരിലെ വട്ടക്കണ്ടിയിൽ താമസിക്കും വലിയ കൊയിലോത്ത് അഷ്റഫിൻ്റ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്.

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം.

ബൈക്ക് പൂർണ്ണമായ് കത്തി നശിപ്പിച്ചു. തീ പടരുന്നത്  വീട്ടുകാരും  നാട്ടുകാരും അറിഞ്ഞില്ല.  രാവിലെയാണ് പൂർണമായി കത്തിനശിച്ച  ബൈക്ക് കണ്ടടത്.

നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

സംഭവത്തിൽ രാഷ്ട്രീയ മില്ലെന്നും വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നുമാണ് സൂചന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212039/motorbike-parked-yard-house-roadside-set-on-fire)