---
title: "#bikefire | ചിയ്യൂരിലെ തീവെപ്പ്; സമഗ്രാന്വേഷണം നടത്തണം - കോൺഗ്രസ്"
english_title: "#Fire #Chiyur #comprehensive #inquiry #should #conducted  #Congress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212113/fire-chiyur-comprehensive-inquiry-should-conducted-congress"
published_at: "2024-06-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bf54d75ac8_fire3.jpg"
keywords: []
---

# #bikefire | ചിയ്യൂരിലെ തീവെപ്പ്; സമഗ്രാന്വേഷണം നടത്തണം - കോൺഗ്രസ്

> **Lead Summary:** ** നാദാപുരം :[ **ചിയ്യൂരിലെ വീട്ടുമുറ്റത്ത് ബൈക്ക് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കോൺഗ്രസ്.

## Article Content

** നാദാപുരം :[ **ചിയ്യൂരിലെ വീട്ടുമുറ്റത്ത് ബൈക്ക് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കോൺഗ്രസ്.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്ന് ലോബിയുടെയും ശ്രമത്തിൽ കരുതിയിരിക്കണം.

പോലീസിൻ്റെ ജാഗ്രതക്കുറവ് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് മണ്ഡലം പ്രസിഡന്റ് വി വി റിനീഷ്, ബ്ലോക്ക് സെക്രട്ടറി കെ ടി കെ അശോകൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

തെരുവംപറമ്പ് ചിയ്യൂരിലെ വട്ടക്കണ്ടിയിൽ താമസിക്കും വലിയ കൊയിലോത്ത് അഷ്റഫിൻ്റ വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കത്തിച്ചത്.

ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ബൈക്ക് പൂർണ്ണമായ് കത്തി നശിപ്പിച്ചു. സംഭവത്തിൽ രാഷ്ട്രീയ മില്ലെന്നും വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നുമാണ് സൂചന. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212113/fire-chiyur-comprehensive-inquiry-should-conducted-congress)