---
title: "#death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു"
english_title: " #migrant #trader #Nadapuram #died #airport#while#his#way#home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212242/migrant-trader-nadapuram-died-airportwhilehiswayhome"
published_at: "2024-06-14T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c83cc5a125_DEATH.jpg"
keywords: []
---

# #death | നാട്ടിലേക്കുള്ള യാത്രയ്ക്കിടെ നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു

> **Lead Summary:** **നാദാപുരം :[** ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രതിരിച്ച നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു.

## Article Content

**നാദാപുരം :[** ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് യാത്രതിരിച്ച നാദാപുരം സ്വദേശിയായ പ്രവാസി വ്യാപാരി വിമാനത്താവളത്തിൽ മരിച്ചു.

പുളിയാവിലെ പൗരപ്രമുഖനും മത സാമൂഹ്യ പ്രവർത്തകനുമായ മഞ്ചേരിൻ്റവിട അബൂബക്കർ ഹാജി (62) യാണ് മരണപ്പെട്ടത്.

ബഹ്റൈനിലെ അൽ കാത്തുൻ റെഡിമെയ്‌ഡ്‌സ്‌ ഉടമയും പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് മാനേജ്‌മെൻ്റ് കമ്മിറ്റി അംഗവുമാണ്.

പുളിയാവ് പാറേമ്മൽ ജുമുഅത്ത് പള്ളി കമ്മിറ്റി ട്രഷറർ ആയിരുന്നു.

ഭാര്യ: നസീമ പാറക്കടവ്. മക്കൾ: നവാഫ് ( ദുബായ്), നബീൽ ( വിദ്യാർത്ഥി ബാംഗ്ലൂർ ), ഡോ. നദീറ ( ദുബായ് ഹോസ്പിറ്റൽ). മരുമകൻ: ഡോ. സാലി ( ദുബായ് ഹോസ്പിറ്റൽ). സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദു‌ള്ള ഹാജി, നാസർ ഹാജി, സുബൈർ, സിറാജ്, മാമി, ബിയാത്തു, സക്കീന.

ഖബറടക്കം നാളെ പുളിയാവ് മഞ്ചേരി പള്ളി കബർ സ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212242/migrant-trader-nadapuram-died-airportwhilehiswayhome)