നാദാപുരത്ത് ഗവണ്മെന്റ് പോളി ടെക്‌നിക് ആരംഭിക്കണം; എ.ഐ.എസ്.എഫ്

നാദാപുരത്ത് ഗവണ്മെന്റ് പോളി ടെക്‌നിക് ആരംഭിക്കണം; എ.ഐ.എസ്.എഫ്
Jan 17, 2022 12:57 PM | By Anjana Shaji

കല്ലാച്ചി : നാദാപുരം മണ്ഡലത്തിലെ മലയോര മേഖലയിലേതുൾപ്പടെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി നാദാപുരം മണ്ഡലത്തിൽ ഗവണ്മെന്റ് പോളി ടെക്‌നിക് ആരംഭിക്കണമെന്ന് എ.ഐ.എസ്.എഫ് നാദാപുരം മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാദാപുരം മേഖലയിലെ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കിലോമീറ്ററുകൾ താണ്ടി ദുരിതമനുഭവിച്ച് പോളിടെക്‌നിക് വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ഇതിന് അറുതി വരുത്തുന്നതിന് അടിയന്തര ഇടപെടൽ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രമേയത്തിൽ കൂട്ടിച്ചേർത്തു.

മണ്ഡലം സമ്മേളനം കുറുവന്തേരി യു. പി സ്കൂളിൽ എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു കെ. എം അനുരാഗ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ: പി വസന്തം, സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ:പി ഗാവാസ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ മുടപ്പിലായി, എം ടി ബാലൻ, അശ്വിൻ മനോജ്‌, വൈശാഖ് കല്ലാച്ചി, ഹരികൃഷ്ണ സുരേഷ്. സി.എച്ച് ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി നിവേദ് ബാലകൃഷ്ണൻ പ്രവത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ബി ദർശിത്ത് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.ഫസീഹ് സി.കെ രക്തസാക്ഷിപ്രമേയവും ലിദിൻ മുണ്ടക്കൽ അനിശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ടി ശ്രീധരൻ സ്വാഗതവും സുരേഷ് ചേലത്തോട് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ

നിവേദ് ബാലകൃഷ്ണൻ (സെക്രട്ടറി )

കെ. എം അനുരാഗ്, ലിദിൻ മുണ്ടക്കൽ (ജോയിന്റ് സെക്രട്ടറി )

വൈശാഖ്കല്ലാച്ചി (പ്രസിഡന്റ്‌ )

നന്ദു ബി രാജ്, സ്നേഹ ബിനോയ്‌ (വൈസ് പ്രസിഡന്റ് )

Government should start polytechnic in Nadapuram; AISF

Next TV

Related Stories
കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

May 21, 2022 08:11 PM

കാത്തിരിപ്പിന് വിരാമം; ഡേ മാർട്ട് ഉദ്ഘാടനം നാളെ

പ്രമുഖ ഹൈപ്പർ മാർക്കറ്റ് നെറ്റ് വർക്കായ ഡേമാർട്ട് ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കക്കട്ടിൽ ,കുളങ്ങരത്ത് ഉദ്ഘാടനം...

Read More >>
അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

May 21, 2022 07:48 PM

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി

അരൂരിൽ അർജുൻ ടി പി യുടെ സ്മരണ പുതുക്കി ...

Read More >>
നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

May 21, 2022 07:24 PM

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം വീണ്ടും

നാദാപുരം ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ അംഗീകാരം...

Read More >>
കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ  നേതാക്കൾ സന്ദർശിച്ചു

May 21, 2022 07:11 PM

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു

കാട്ടാനയക്രമം; വായാട് മലയിൽ കർഷക മോർച്ച ജില്ലാ നേതാക്കൾ സന്ദർശിച്ചു ...

Read More >>
ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

May 21, 2022 05:13 PM

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ അരംഭിച്ചു

ക്യാമ്പസ് പഠനം; ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ... മഹാരാജാസിൽ അഡ്മിഷൻ...

Read More >>
റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

May 21, 2022 05:02 PM

റെഗുലർ മീൽ; ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ ഓഫറുകൾ

റെഗുലർ മീൽ, ബർഗർ ലോഞ്ച് നിങ്ങൾക്കായി ഒരുക്കുന്ന സ്പെഷ്യൽ...

Read More >>
Top Stories