---
title: "#thoonerigramapanchayath | പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം"
english_title: "#Distribution #of #laptops  #Scheduled #Caste #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/212941/distribution-of-laptops-scheduled-caste-students"
published_at: "2024-06-18T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671429b0c29e_SCHOOL.jpg"
keywords: []
---

# #thoonerigramapanchayath | പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം

> **Lead Summary:** **തൂണേരി :[**ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി :[**ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ റജുല നെടുമ്പ്രത്ത്, റഷീദ് കാഞ്ഞിരക്കണ്ടി, രജില കിഴക്കും കരമൽ, കെ മധു മോഹനൻ,ടി എൻ രഞ്ജിത്ത്, അജിത വി കെ, ലിഷ കുഞ്ഞിപുരയിൽ, ഫൗസിയ സലീം എൻസി, സി എച്ച് വിജയൻ, കൃഷ്ണൻ കാനന്തേരി, അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ എന്നിവർ സംബന്ധിച്ചു.

മൂന്നുലക്ഷം രൂപയാണ് ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചിലവഴിച്ചത് . ഗ്രാമപഞ്ചായത്തിലെ എട്ട് വിദ്യാർത്ഥികൾക്ക് ഇതിൻറെ ഭാഗമായി ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/212941/distribution-of-laptops-scheduled-caste-students)