---
title: "#wayanadroad | ചുരമില്ലാ പാത  വിലങ്ങാട് - വയനാട് റോഡ് സംയുക്ത സർവ്വെ ഉടൻ "
english_title: "#Churamilla #Path #Vilangad #Wayanad #Road #joint #survey #soon"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213177/churamilla-path-vilangad-wayanad-road-joint-survey-soon"
published_at: "2024-06-19T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66729a348b5dd_school.jpg"
keywords: []
---

# #wayanadroad | ചുരമില്ലാ പാത  വിലങ്ങാട് - വയനാട് റോഡ് സംയുക്ത സർവ്വെ ഉടൻ 

> **Lead Summary:** **നാദാപുരം:[**[ ]വടകര- വിലങ്ങാട് - വയനാട് ചുരമില്ലാ പാതയ്ക്ക് വേണ്ടി ഇ.കെ വിജയൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ഇടപെടൽ ഫലം കാണുന്നു. വനം -റവന്യൂ- പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പ്രാഥമിക പരിശോധന ഉടൻ .

## Article Content

**നാദാപുരം:[**[ ]വടകര- വിലങ്ങാട് - വയനാട് ചുരമില്ലാ പാതയ്ക്ക് വേണ്ടി ഇ.കെ വിജയൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ ഇടപെടൽ ഫലം കാണുന്നു. വനം -റവന്യൂ- പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പ്രാഥമിക പരിശോധന ഉടൻ .

രണ്ട് മാസം മുമ്പ് തന്നെ സർക്കാർ തലത്തിൽ തീരുമാനമായെങ്കിലും ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിന്നതു കൊണ്ടാണ് വൈകിയത്. പാതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സപ്പോർട്ടിംഗ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം യോഗം ചേർന്ന് സംയുക്ത പരിശോധനക്കാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടാളി ബാബുവിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിസംഘം വയനാട് എം.എൽ.എ. ഒ ആർ കേളുവിനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് കേളു എം.എൽ.എ.അറിയിച്ചു.

സർവ്വകക്ഷിസംഘത്തിൽ വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, ഷാജു ടോം, കെ.പി രാജീവൻ, രാജു അലക്സ്, ജോണി മുല്ലക്കുന്നേൽ, എം സി അനീഷ്, തോമസ് മാത്യു, സാബു, ഔസേപ്പച്ചൻ, ബിജോയ് ബാബു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213177/churamilla-path-vilangad-wayanad-road-joint-survey-soon)