---
title: "#yoga | യോഗാ ദിന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി"
english_title: "#Yoga #day #week #celebration #programs #have #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213220/yoga-day-week-celebration-programs-have-started"
published_at: "2024-06-19T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672b61905853_see.jpg"
keywords: []
---

# #yoga | യോഗാ ദിന വാരാഘോഷ പരിപാടികൾക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം :[**ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയയുടെ നേതൃത്വത്തിൽ അന്തർ ദേശീയ യോഗാ ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന യോഗാദിന പരിപാടികൾക്ക് തുടക്കമായി.

## Article Content

**നാദാപുരം :[**ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയയുടെ നേതൃത്വത്തിൽ അന്തർ ദേശീയ യോഗാ ദിനത്തോട് അനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന യോഗാദിന പരിപാടികൾക്ക് തുടക്കമായി.

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ഗൈഡ് ക്ലബ്ബ് എന്നിവയുമായി ചേർന്ന് നടത്തിയ പരിപാടി നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പൊയിലൂർ എൻ.എ.എം ഡിസ്പെൻസറി യോഗ ഇൻസ്പെക്ടർ ഡോ. അമയ ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ സി. കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ പ്രസിഡണ്ട് ഡോ. അതുൽ എ.ജി സ്വാഗതവും എൻഎസ്എസ് കോർഡിനേറ്റർ ഷഹാമ നന്ദിയും പറഞ്ഞു.

വനിത കമ്മിറ്റി ചെയർ പേഴ്സൺ, ഡോ. ദേവി മഞ്ജുള, വനിത കമ്മിറ്റി കൺവീനർ ഡോ. ഷരോണ കെ. ടി, ഷജീർ കെ. കെ, ഫാത്തിമ ഫാദിയ, ഫാത്തിമ ഫാസില എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213220/yoga-day-week-celebration-programs-have-started)