---
title: "#readingday | നാദാപുരത്ത് എല്ലാ സ്കൂളിലും കുട്ടികൾക്കായി ക്ലാസ് ലൈബ്രറി"
english_title: "#Class #library #for #children  #every #school  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213256/class-library-for-children-every-school-nadapuram"
published_at: "2024-06-19T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672dfcbd727b_sharr.jpg"
keywords: []
---

# #readingday | നാദാപുരത്ത് എല്ലാ സ്കൂളിലും കുട്ടികൾക്കായി ക്ലാസ് ലൈബ്രറി

> **Lead Summary:** **നാദാപുരം :[**ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളിലും കുട്ടികൾക്കായി ക്ലാസ് ലൈബ്രറി പദ്ധതിക്ക് വായനാദിനത്തിൽ തുടക്കമായി.

## Article Content

**നാദാപുരം :[**ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളിലും കുട്ടികൾക്കായി ക്ലാസ് ലൈബ്രറി പദ്ധതിക്ക് വായനാദിനത്തിൽ തുടക്കമായി.

ബർത്ത് ഡേയിലും മറ്റു വിശേഷ ദിനങ്ങളിലും കുട്ടികൾ ഗിഫ്റ്റായി സ്കൂളിൽ കൊണ്ട് വരുന്ന പുസ്തകങ്ങൾ സൂക്ഷിക്കാൻ ഞങ്ങൾക്ക് സൗകര്യമില്ലെന്ന് കഴിഞ് ഞശിശുദിന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനോട് കുട്ടികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഈ മാതൃകാപദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

ഗ്രാമപഞ്ചായത്ത് വക എല്ലാ ക്ലാസിലും ലൈബ്രറിക്കാവശ്യമായ അലമാര നൽകും. പി.ടി.എ , പുർവ്വ അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സഹകരണത്തോടെ പുസ്തകങ്ങളും ശേഖരിക്കും.

നാദാപുരം ഗവ.യു.പി സകളിൽ നടന്ന അലമാര കൈമാറൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.സി. സുബൈർ അദ്ധ്യക്ഷം വഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ,ഗ്രാമപഞ്ചായത്തം അബ്ബാസ് കണക്കൽ ഹെഡ്മാസ്റർ കെ കെ രമേശൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213256/class-library-for-children-every-school-nadapuram)