---
title: "#thinur| തിനൂർ വില്ലേജ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക - ജോയിൻ്റ് കൗൺസിൽ "
english_title: "#Relocation #Thinur #Village #Office #convenient #location  #Joint #Council"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213290/relocation-thinur-village-office-convenient-location-joint-council"
published_at: "2024-06-19T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672fb3e365d7_adish.jpg"
keywords: []
---

# #thinur| തിനൂർ വില്ലേജ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക - ജോയിൻ്റ് കൗൺസിൽ 

> **Lead Summary:** ** നാദാപുരം:[**തിനൂർ വില്ലേജ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും ജോയിൻറ് കൗൺസിൽ നാദാപുരം മേഖലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

** നാദാപുരം:[**തിനൂർ വില്ലേജ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും ജോയിൻറ് കൗൺസിൽ നാദാപുരം മേഖലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

സമ്മേളനം ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി. റാം മനോഹർ ,ജില്ലാ സെക്രട്ടറി കെ.ജയപ്രകാശൻ, ജില്ലാ പ്രസിഡണ്ട് കെ. അജിന , സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.സുനിൽകുമാർ, വിജീഷ് വടകര എന്നിവർ സംസാരിച്ചു.

മേഖലാ സെക്രട്ടറി അരുൺ കുമാർ. കെ സ്വാഗതവും പ്രസിഡണ്ട് പ്രമോദ്. പി.പി അധ്യക്ഷവും വഹിച്ചു. പുതിയ ഭാരവാഹികളായി പ്രമോദ് .പി.പി (പ്രസിഡണ്ട്), ശ്രീകല .കെ.വി ,അനിൽ. ഒ.പി(വൈസ് പ്രസിഡണ്ട്മാർ) അരുൺ കുമാർ.കെ (സെക്രട്ടറി) ,സതീശൻ സി.പി, ഷിജിന.സി.വി (ജോ: സെക്രട്ടറിമാർ) ,പ്രമോദ്.കെ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213290/relocation-thinur-village-office-convenient-location-joint-council)