കക്കട്ടിൽ : കുന്നുമ്മൽ പഞ്ചായത്ത് ഒരു വാർഡിൽ മൂന്ന് റോഡുകൾക്ക് പുതിയ മുഖം. പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത നിർവഹിച്ചു.

കെ ജി ഓയിൽ മിൽ ആയ നികുന്ന് റോഡ്, പാറയിൽ മുക്ക് മുറിച്ചാണ്ടി, തൈയുള്ളതിൽ മുക്ക് കൈതച്ചാലിൽ റോഡ് എന്നീ റോഡുകളാണ് പുതുക്കി പണിതത്.
വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയുമായ റീന സുരേഷ് അദ്ധ്യക്ഷയായി. സി പി സജിത, എം കെ സുനീഷ്, വിവി പ്രഭാകരൻ, എം കെ സന്തോഷ്, എം കെ മനോജ് റീന പൂളക്കണ്ടി എന്നിവർ സംസാരിച്ചു.
The new path is clear; Three roads were inaugurated in Kunnummal panchayath