---
title: "#aksharamazha | ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ  ‘അക്ഷര മഴ’ തുടങ്ങി"
english_title: "#Akshara #Mazha #started  #Ummathur #Higher #Secondary #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213515/akshara-mazha-started-ummathur-higher-secondary-school"
published_at: "2024-06-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66740b65ec8ca_ummathoor.jpg"
keywords: []
---

# #aksharamazha | ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ  ‘അക്ഷര മഴ’ തുടങ്ങി

> **Lead Summary:** **പാറക്കടവ് :[** ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂ‌ൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പുസ്തകം ശേഖരിക്കുന്ന പദ്ധതിയായ അക്ഷരമഴക്ക് ഗംഭീരമായ തുടക്കം.

## Article Content

**പാറക്കടവ് :[** ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂ‌ൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും പുസ്തകം ശേഖരിക്കുന്ന പദ്ധതിയായ അക്ഷരമഴക്ക് ഗംഭീരമായ തുടക്കം.

വായനാപ്രിയനും സാമൂഹ്യ സേവകനുമായ ചീന്റവിട അഹമ്മദ് സ്കൂളിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത് പദ്ധതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.

ഹെഡ്‌മാസ്റ്റർ കെ.കെ ഉസ്മാൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻ്റ് കൊട്ടാരം ജലീൽ അദ്ധ്യക്ഷനായി. ടി.കെ ഖാലിദ് മാസ്റ്റർ, ടി. ബി മനാഫ്, എൻ.കെ കുഞ്ഞബ്‌ദുല്ല, എം പ്രശാന്ത്, വളപ്പിൽ താജ്, ടി മുഹമ്മദ് ഷബീർ സംബന്ധിച്ചു.

സത്യൻ നീലിമ സ്വാഗതവും വി.പി ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213515/akshara-mazha-started-ummathur-higher-secondary-school)