---
title: "#yogaday | യോഗ ദിനം; യോഗ അഭ്യസിച്ച് നാദാപുരത്തെ പൊലീസ് ഉദ്യോഗസ്ഥരും"
english_title: "#Yoga #Day #Police #officers  #Nadapuram #also #practiced #yoga"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213691/yoga-day-police-officers-nadapuram-also-practiced-yoga"
published_at: "2024-06-21T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66751b350bfe6_vatara.jpg"
keywords: []
---

# #yogaday | യോഗ ദിനം; യോഗ അഭ്യസിച്ച് നാദാപുരത്തെ പൊലീസ് ഉദ്യോഗസ്ഥരും

> **Lead Summary:** **നാദാപുരം:[ **അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയുടെയും,

## Article Content

**നാദാപുരം:[ **അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റ്യാടി ഏരിയ കമ്മിറ്റിയുടെയും,

ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി നാദാപുരത്തിന്റെയും, നാദാപുരം പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നാദാപുരം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് യോഗ പരിശീലനം നടത്തി.

നാദാപുരം സബ് ഇൻസ്പെക്ടർ പ്രകാശൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ ഡോ. ദേവി മഞ്ജുള ക്ലാസുകൾ കൈകാര്യം ചെയ്തു. ഡോ. മുംതാസ്, ഡോ.അതുൽ എ.ജി, ഡോ. അർഷാദ് വി.പി എന്നവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213691/yoga-day-police-officers-nadapuram-also-practiced-yoga)