---
title: "#harithakarmasena | യൂസർ ഫീ 100%   തൂണേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് പ്രവർത്തന മികവിന് അംഗീകാരം"
english_title: "#User #fee #100% #Thuneri #Gram #Panchayat #Harita #Karma #Sena #recognized  #operational #excellence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213833/user-fee-100-thuneri-gram-panchayat-harita-karma-sena-recognized-operational-excellence"
published_at: "2024-06-21T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66758a9dd2ef8_shhh.jpg"
keywords: []
---

# #harithakarmasena | യൂസർ ഫീ 100%   തൂണേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് പ്രവർത്തന മികവിന് അംഗീകാരം

> **Lead Summary:** **തൂണേരി :[ **ജില്ലയിലെ ഹരിത കർമ്മ സേന യൂസർ ഫീ കളക്ഷൻ 100% ലക്ഷ്യം കൈവരിച്ച് ജില്ലാതലത്തിൽ മികവിന്റെ അംഗീകാരം നേടിയിരിക്കുകയാണ് തൂണേരി ഗ്രാമപഞ്ചായത്ത്.

## Article Content

**തൂണേരി :[ **ജില്ലയിലെ ഹരിത കർമ്മ സേന യൂസർ ഫീ കളക്ഷൻ 100% ലക്ഷ്യം കൈവരിച്ച് ജില്ലാതലത്തിൽ മികവിന്റെ അംഗീകാരം നേടിയിരിക്കുകയാണ് തൂണേരി ഗ്രാമപഞ്ചായത്ത്.

ഗ്രാമപഞ്ചായത്തിനുള്ള പ്രശസ്തി പത്രം ജില്ലാ പ്ലാനിംഗ് ബോർഡ് യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധ സത്യൻ ഏറ്റുവാങ്ങി.

ജില്ല പ്ലാനിങ് ബോർഡ് മെമ്പർ സി വി നജ്മ, സ്ഥിരം സമിതി അംഗങ്ങളായ രജില കിഴക്കുംകരമൽ, റഷീദ് കാഞ്ഞിരക്കണ്ടിയിൽ, ജില്ല ശുചിത്വമിഷൻ കോഡിനേറ്റർ ഗൗതം കെ എ എസ് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ പി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എൻ ഹരിത കർമ്മ സേന ഭാരവാഹികളായ സവിത സീമ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213833/user-fee-100-thuneri-gram-panchayat-harita-karma-sena-recognized-operational-excellence)