---
title: "#akhila | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി"
english_title: "#Report #within  #week #two #member #committee #investigate #Akhila #complaint"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/213872/report-within-week-two-member-committee-investigate-akhila-complaint"
published_at: "2024-06-21T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675aacb7dade_vennaa.jpg"
keywords: []
---

# #akhila | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി

> **Lead Summary:** **നാദാപുരം:[** ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഡിസിസി പ്രസിഡണ്ടിന് നൽകിയ പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.

## Article Content

**നാദാപുരം:[** ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ഡിസിസി പ്രസിഡണ്ടിന് നൽകിയ പരാതി സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ നിയോഗിച്ചു.

ഡി.സി.സി വൈസ് പ്രസിഡണ്ട് പി.കെ ഹബീബ്, ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ എന്നിവരടങ്ങിയ സമിതിയെയാണ് ചുമതലപ്പെടുത്തിയത്.

ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സമൂഹ മാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് സമരരംഗത്തിറങ്ങിയതിന് പിന്നാലെയാണ് രാജിവെക്കുന്നതായി അഖില ഡി.സി.സിയെ അറിയിച്ചത്.

പോലീസിൽ പരാതി നൽകിയിട്ടും യാതൊരു അന്വേഷണവും നടന്നിരുന്നിലെന്നും പാർട്ടി നേതൃത്വത്തിലെ ചിലരും തനിക്കെതിരെ രംഗത്ത് വന്നു എന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/213872/report-within-week-two-member-committee-investigate-akhila-complaint)