---
title: "#nucleusnadapuram | നാദാപുരം നൂക്ലിയസ്സ് ഹോസ്പിറ്റൽ സൗജന്യ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു"
english_title: "#Nadapuram #Nucleus #Hospital #has #announced #free #surgery #scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214115/nadapuram-nucleus-hospital-has-announced-free-surgery-scheme"
published_at: "2024-06-22T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676e3ee71558_shhh.jpg"
keywords: []
---

# #nucleusnadapuram | നാദാപുരം നൂക്ലിയസ്സ് ഹോസ്പിറ്റൽ സൗജന്യ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു

> **Lead Summary:** **നാദാപുരം:[**[ ] ആതുര സേവന രംഗത്ത് നാദാപുരത്ത് പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന ന്യൂക്ലിയസ് ഹോസ്പിറ്റൽ മാസത്തിൽ മൂന്ന് സൗജന്യ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു.

## Article Content

**നാദാപുരം:[**[ ] ആതുര സേവന രംഗത്ത് നാദാപുരത്ത് പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന ന്യൂക്ലിയസ് ഹോസ്പിറ്റൽ മാസത്തിൽ മൂന്ന് സൗജന്യ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു.

നാദാപുരം,പുറമേരി,എടച്ചേരി, തൂണേരി,വാണിമേൽ, ചെക്ക്യാട്, വളയം, നരിപ്പറ്റ , അയഞ്ചേരി,കുന്നുമ്മൽ എന്നീ പത്തു പഞ്ചായത്തുകളിൽ നിന്നുമാണ് ആദ്യഘട്ടത്തിൽ അപേക്ഷ സ്വീകരിക്കുന്നത്.

പദ്ധതിയിൽ മരുന്നുകൾ ഉൾപ്പടെ സൗജന്യമായിരിക്കും എന്ന് ന്യൂക്ലിയസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. സലാവുദ്ദീൻ ടി. പി അറിയിച്ചു. പദ്ധതിയിലേക്ക് പഞ്ചായത്ത് വാർഡ് മെമ്പർമാർ മുഘേന ഫോം സ്വീകരിക്കുന്നതാണ്.

അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി, രോഗാവസ്ഥ,സർജറി കൊണ്ടുള്ള പ്രയോജനം എന്നിവ പരിഗണിച്ചായിരിക്കും മുൻഗണന. പദ്ധതിയുടെ ഉദ്ഘാടനം നാദാപുരം 19 വാർഡ് മെമ്പർ അബ്ബാസ് കണയിക്കൽ നിർവ്വഹിച്ചു.

ചടങ്ങിൽ ഡോ.ടി.പി സലാവുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡോ:മൻസൂർ പി.എം ചികിത്സാ പദ്ധതി വിശദീകരിച്ചു. പരിപാടിയിൽ പി.കെ നവാസ് മാസ്റ്റർ (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) മുഖ്യപ്രഭാഷണം നടത്തി.

ഡോ.എം കെ ഗീത, ഡോ.സുബൈർ.കെ , ഡോ.മുഹമ്മദ് ഇഷാൻ, വി.സി ഇഖ്ബാൽ, പി. കെ കാസിം മാസ്റ്റർ,വി. പി പോക്കർ, ജവാദ് ടി. പി ,ഹൃഷികേശ്, പി അബൂബക്കർ ഹാജി, സി.എച്ഛ് സഹീർ, എന്നിവർ സംബന്ധിച്ചു.

നദീർ ടി സ്വാഗതവും റമീസ് എൻ നന്ദിയും സമർപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. **Mob:8589044354**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214115/nadapuram-nucleus-hospital-has-announced-free-surgery-scheme)