---
title: "#Excise | മദ്യം കടത്താൻ  എക്സൈസ് ഓഫീസർ കൂട്ടെന്ന് ; അന്വേഷണം നേരിടുന്ന ഓഫീസർ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് "
english_title: "#Excise #officer #joins smuggle #liquor #Congress #wants  #officer #under #investigation  #resign"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214591/excise-officer-joins-smuggle-liquor-congress-wants-officer-under-investigation-resign"
published_at: "2024-06-24T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667957def1f1b_bar.jpg"
keywords: []
---

# #Excise | മദ്യം കടത്താൻ  എക്സൈസ് ഓഫീസർ കൂട്ടെന്ന് ; അന്വേഷണം നേരിടുന്ന ഓഫീസർ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് 

> **Lead Summary:** **നാദാപുരം: **മദ്യം കടത്തിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ നാദാപുരം പ്രിവന്റ്റ്റീവ് എക്സൈസ് ഓഫീസറുടെ സഹായത്തോടുകൂടിയാണ് കൃത്യം നിർവഹിച്ചത്.

## Article Content

**നാദാപുരം: **മദ്യം കടത്തിയ പ്രതിയെ ചോദ്യം ചെയ്തപ്പോൾ നാദാപുരം പ്രിവന്റ്റ്റീവ് എക്സൈസ് ഓഫീസറുടെ സഹായത്തോടുകൂടിയാണ് കൃത്യം നിർവഹിച്ചത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നേരിടുന്ന നാദാപുരം എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ബഷീറിനെ എത്രയും പെട്ടെന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്മാർ നാദാപുരം എക്സൈസ് ഓഫീസിന് മുമ്പിൽ ഉപരോധ സമരം നടത്തി.

നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമരം അഡ്വ കെ എം രഘുനാഥ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു.

വാസു എരഞ്ഞിക്കൽ, ഇ. വി ലിജന്‍, ഇ.മുരളീധരൻ, ഉമേഷ് പെരുവങ്കര, സി കെ കുഞ്ഞാലി, ഷാജി പുതിയോട്ടിൽ, രവീന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ആരോപണ വിധേയനായ എക്സൈസ് ഓഫീസറെ നടപടിക്ക് വിധേയരാകാത്തപക്ഷം ശക്തമായ സമരപരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214591/excise-officer-joins-smuggle-liquor-congress-wants-officer-under-investigation-resign)