---
title: "#Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ"
english_title: "#misery; #Thakkuni #water #dam #threat #near #Eswaram, #local #residents#distress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214655/misery-thakkuni-water-dam-threat-near-eswaram-local-residentsdistress"
published_at: "2024-06-24T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66798f243612b_nadapuram.jpg"
keywords: []
---

# #Flood threat | ദുരിതം കാണാൻ; ഈശ്വരംപുറത്ത് താഴക്കുനി വെള്ളക്കെട്ട് ഭീഷണി, പ്രദേശവാസികൾ ദുരിതത്തിൽ

> **Lead Summary:** ** നാദാപുരം :[** പരിഹാരമാകാത്ത ദുരിതം കാണാൻ ജനപ്രതികളും ഉദ്യോഗസ്ഥ സംഘവുമെത്തി. കല്ലാച്ചി ഈശ്വരംപുറത്ത് താഴക്കുനി പ്രദേശത്താണ് വെള്ളക്കെട്ട് ഭീഷണി കാരണം പ്രദേശവാസികൾ ദുരിതത്തിലായത്.

## Article Content

** നാദാപുരം :[** പരിഹാരമാകാത്ത ദുരിതം കാണാൻ ജനപ്രതികളും ഉദ്യോഗസ്ഥ സംഘവുമെത്തി. കല്ലാച്ചി ഈശ്വരംപുറത്ത് താഴക്കുനി പ്രദേശത്താണ് വെള്ളക്കെട്ട് ഭീഷണി കാരണം പ്രദേശവാസികൾ ദുരിതത്തിലായത്.

കല്ലാച്ചി -വാണിയൂർ റോഡിന് സമീപം വ്യാപകമായി നിലം നികത്തിയതിനെ തുടർന്ന് ചെറിയ മഴപെയ്യുമ്പോഴേക്കും ഈശ്വരംപുറത്ത് താഴക്കുനി ഭാഗത്ത് വെള്ളക്കെട്ട് ഭീഷണി പതിവായത്. ഈശ്വരംപുറത്ത് താഴക്കുനി കൃഷ്ണൻ ഈശ്വരംപുറത്ത് താഴക്കുനി ഉഷ ഈശ്വരംപുറത്ത് താഴക്കുനി കല്യാണി തറവട്ടത്ത് രവീന്ദ്രൻ മാസ്റ്റർ എന്നിവരുടെ വീട്ടിലാണ് വെള്ളം കേറുന്നത് പതിവായത് .

ചെറിയ മഴയത്ത് പോലും വെള്ളം കേറുന്നതിനാൽ ഭയപ്പാടോടെ കഴിയുകയാണ വീട്ടുകാർ. വീടുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് വി.വി. മുഹമ്മദലി സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ എം.സി സുബൈർ വാർഡ് മെമ്പർ നിഷമനോജ് അസി. സെക്രട്ടറി ടി പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബുതുടങ്ങിയവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214655/misery-thakkuni-water-dam-threat-near-eswaram-local-residentsdistress)