---
title: "#ksu | വിദ്യാഭ്യാസ ബന്ദ് ; പ്ലസ് വൺ  സീറ്റ്‌ പ്രതിസന്ധി;  കല്ലാച്ചിയിൽ കെ എസ് യു പ്രതിഷേധ പ്രകടനം"
english_title: "#Education #Bandh #Plus #one #seat #crisis #KSU #protest #demonstration #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214942/education-bandh-plus-one-seat-crisis-ksu-protest-demonstration-in-kalachi"
published_at: "2024-06-25T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667aeed69d109_ksu.jpg"
keywords: []
---

# #ksu | വിദ്യാഭ്യാസ ബന്ദ് ; പ്ലസ് വൺ  സീറ്റ്‌ പ്രതിസന്ധി;  കല്ലാച്ചിയിൽ കെ എസ് യു പ്രതിഷേധ പ്രകടനം

> **Lead Summary:** **കല്ലാച്ചി:[**പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് യു നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.

## Article Content

**കല്ലാച്ചി:[**പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ എസ് യു നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.

നരിപ്പറ്റ, കല്ലാച്ചി, നാദാപുരം ഭാഗങ്ങളിലെ വിവിധ വിദ്യാലയങ്ങളിലേക്ക് കെ എസ് യു പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തി. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും ജില്ലയിൽ സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത് നിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കെഎസ് യു സംസ്ഥാന വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

തുടർന്ന് വൈകിട്ടോടെ കല്ലാച്ചി ടൗണിൽ പ്രതിഷേധ പ്രകടനവും നടന്നു. പ്രതിഷേധ പ്രകടനത്തിൽ അനസ് നങ്ങാണ്ടി, മുന്നാഹ് റഹ്മാൻ, ഷിജിൻ ലാൽ, വൈശ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214942/education-bandh-plus-one-seat-crisis-ksu-protest-demonstration-in-kalachi)