---
title: " #antidrug  | നാദാപുരം ടി ഐ എമ്മിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: " #antidrug #awareness #program #organized #Nadapuram #TIM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215151/anti-drug-awareness-program-organized-nadapuram-tim-new"
published_at: "2024-06-26T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bfaa41544b_police.jpg"
keywords: []
---

#  #antidrug  | നാദാപുരം ടി ഐ എമ്മിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[** ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[** ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

നാദാപുരം സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എൻ കെ അബ്ദുൽ സലീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രസംഗമത്സരം, കൊളാഷ് നിർമ്മാണ മത്സരം, സ്കിറ്റ്, ജെ.ആർ.സി, സ്കൗട്ട് വിദ്യാർത്ഥികൾ അണിനിരന്ന ലഹരിവിരുദ്ധ റാലി എന്നിവയും നടന്നു.

ചടങ്ങിൽ നസീർ ആനേരി, മണ്ടോടി ബഷീർ, സമീറ.എം, നൈസാം മാസ്റ്റർ, ഷീന ടീച്ചർ, എസ്. ജെ. സജീവൻ മാസ്റ്റർ, റാഷിദ്‌ പറോളി, താഹിറ എം, റുഫ്സാന എം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215151/anti-drug-awareness-program-organized-nadapuram-tim-new)