---
title: " #TradesCommittee | കല്ലാച്ചിയിലെ വ്യാപാരികളെ മഴവെള്ളത്തിൽ മുക്കരുത്"
english_title: "#drown #merchants #Kalachi #rain #water"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215481/drown-merchants-kalachi-rain-water"
published_at: "2024-06-27T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d6d47a455b_found.jpg"
keywords: []
---

#  #TradesCommittee | കല്ലാച്ചിയിലെ വ്യാപാരികളെ മഴവെള്ളത്തിൽ മുക്കരുത്

> **Lead Summary:** ** നാദാപുരം:[**വർഷങ്ങളായി കല്ലാച്ചിയിലെ ഓവുചാലുകൾ പൂർണ്ണമായും ക്ലീൻ ചെയ്യാത്തത്‌ കൊണ്ട്‌ മഴ വെള്ളം ഒഴികിപ്പോവാതെ അങ്ങാടിയിൽ വലിയ വെള്ളകെട്ടുകൾ രുപപ്പെടുന്നതിനാൽ ഷോപ്പുകളിൽ വെള്ളം കയറി വ്യാപാരികൾക്ക്‌ കനത്തനാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു.

## Article Content

** നാദാപുരം:[**വർഷങ്ങളായി കല്ലാച്ചിയിലെ ഓവുചാലുകൾ പൂർണ്ണമായും ക്ലീൻ ചെയ്യാത്തത്‌ കൊണ്ട്‌ മഴ വെള്ളം ഒഴികിപ്പോവാതെ അങ്ങാടിയിൽ വലിയ വെള്ളകെട്ടുകൾ രുപപ്പെടുന്നതിനാൽ ഷോപ്പുകളിൽ വെള്ളം കയറി വ്യാപാരികൾക്ക്‌ കനത്തനാശനഷ്ടങ്ങൾ വരുത്തിവെക്കുന്നു.

മഴക്കാലമാവുമ്പോൾ തന്നെ വ്യാപാരികൾ വലിയ പ്രയാസങ്ങളാണ്  അഭിമുഖീകരിക്കേണ്ടി വരുന്നത്‌ ഇതിനൊരുശാശ്വത പരിഹാരംകാണണമെന്നും വ്യാപാരികളെ മഴവെള്ളത്തിൽമുക്കികൊല്ലരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

 പി ഡബ്യൂ ഡി എക്സികുട്ടീവ് എൻഞ്ചിനീയർക്ക് പരാതിനൽകുകയും ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട്‌ പോകുമെന്നും പ്രസിഡന്റ്‌ എം സി ദിനേശൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഇല്ലത്ത്‌,പോക്കുഹാജി, സുധി ഒ റ്റപ്പുരക്കൽ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215481/drown-merchants-kalachi-rain-water)