#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ  ഉദ്ഘാടനം
Jun 29, 2024 07:31 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) ഉത്തരമലബാറിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഗ്രൂപ്പായ ഷാഡോ ഫിറ്റ്നസ് സെന്ററിന്റെ എട്ടാമത് ബ്രാഞ്ച് നാളെ നാദാപുരത്ത് പ്രവർത്തനമാരംഭിക്കും.

നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് നാലു മണിക്ക് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

7000 സ്ക്വയർ ഫീറ്റിൽ ജില്ലയിലെ തന്നെ ഏറ്റവും വിശാലമായ സെന്ററാണ് നാദാപുരത്ത് തുടങ്ങുന്നത്. രാവിലെ 7 മണി മുതൽ രാത്രി വരെ ഷിഫ്റ്റുകളായി ശരീര സൗന്ദര്യ, കായിക ക്ഷമത പരിശീലനം ഇവിടെ വെച്ച് നൽകും.

വൈകിട്ട് 4 മണി വരെയുള്ള സമയം സ്ത്രീകൾക്ക് മാത്രമാണ് പരിശീലനം. ജീവിതശൈലി രോഗങ്ങൾക്ക് കാരണം പ്രയാസമനുഭവിക്കുന്ന നിരവധി ആളുകൾക്ക് ഇതിനകം ആശ്വാസമേകിയ ഷാഡോ ഫിറ്റ്നസ് സെന്ററുകൾ ജനങ്ങളുടെ വിശ്വാസം ആർജിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് മാനേജിംഗ് പാർട്ണർമാർ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി മുഖ്യാതിഥി ആയിരിക്കും. സിനിമാതാരം ശിവജിത്ത്, പ്രമുഖ മോഡൽ ഷിയാസ് കരീം, മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ, സിനിമ പിന്നണിഗായകൻ ദീപക് ജൂനിയർ, ശ്രീലക്ഷ്മി എന്നിവർ നയിക്കുന്ന സംഗീതവിരുന്നും ശരീര സൗന്ദര്യ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും.

മിസ്റ്റർ വേൾഡ്, മിസ്റ്റർ ഇന്ത്യ കാർത്തിക് ഈശ്വർ, മിസ്റ്റർ വേൾഡ് മിസ്റ്റർ ഏഷ്യ സച്ചിൻ പി, മിസ്റ്റർ കോഴിക്കോട് നിയാസ് കെ കെ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് പാർട്ണർമാരായ കെ പി മുഹമ്മദ്, കടോളി അബൂബക്കർ ഹാജി, റഈസ് എന്നിവർ പങ്കെടുത്തു.

#shadow #fitness #centre #inauguration

Next TV

Related Stories
#DoctorsDay | ഡോക്ടേഴ്സ് ഡേ ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

Jul 1, 2024 11:11 PM

#DoctorsDay | ഡോക്ടേഴ്സ് ഡേ ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഡോക്‌ടേഴ്‌സ് ഡേയുടെ ഭാഗമായാണ് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെത്തി അദ്ദേഹത്തെ...

Read More >>
#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:47 PM

#fire | ചാലപ്പുറത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ...

Read More >>
#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

Jul 1, 2024 09:31 PM

#congress | പ്ലസ് വൺ അധിക ബാച്ചുകൾ; വളയത്ത് പ്രതിഷേധ ധർണ നടത്തി യുഡിഎഫ്

കോറോത്ത് അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു....

Read More >>
#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

Jul 1, 2024 07:53 PM

#UDF | പ്രതിഷേധ സായാഹ്നം; പ്ലസ് ടു അധിക ബാച്ച് അനുവദിക്കാൻ തൂണേരിയിൽ യു ഡി എഫ് ധർണ

ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം...

Read More >>
#healthdepartment  | പഴകിയാൽ  പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

Jul 1, 2024 07:15 PM

#healthdepartment | പഴകിയാൽ പണി കിട്ടും; ചീഞ്ഞ മത്സ്യം വീറ്റാൽ കർശന നടപടി; മത്സ്യത്തിൽ പുഴുവരിച്ച സംഭവം ഭക്ഷ്യവകുപ്പും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി

വളയം ഒന്നാം വാർഡിലെ പ്രവാസിയായ കല്ലിക്കുനിയിൽ ഹാരിസിൻ്റെ വീട്ടിൽ ശനിയാഴ്ച്ച വാങ്ങിയ മത്സ്യമാണ് പുഴുക്കൾ നിറഞ്ഞ നിലയിൽ...

Read More >>
#EducationalAward  | കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

Jul 1, 2024 07:11 PM

#EducationalAward | കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

2023-24 അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍...

Read More >>
Top Stories










News Roundup