---
title: "#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "#Negligence #Accident #Negligence #workshop #shopkeepers; #scooter #passenger #escaped #unhurt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216095/negligence-accident-negligence-workshop-shopkeepers-scooter-passenger-escaped-unhurt"
published_at: "2024-06-29T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6680291480d66_activa.jpg"
keywords: []
---

# #accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ** നാദാപുരം:[ **മോട്ടോർ വർക്ക് ഷോപ്പ് ജീവനക്കാരുടെ വലിയ അശ്രദ്ധ. യാത്രക്കിടെ സ്കൂട്ടറിൻ്റെ പിൻ ചക്രം ഊരിത്തെറിച്ചു. യാത്രക്കാരിയായ യുവതിയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് വൈകിട്ട് കല്ലാച്ചി - വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീ പത്തെ ഇറക്കത്തിലാണ് അപകടം.

## Article Content

** നാദാപുരം:[ **മോട്ടോർ വർക്ക് ഷോപ്പ് ജീവനക്കാരുടെ വലിയ അശ്രദ്ധ. യാത്രക്കിടെ സ്കൂട്ടറിൻ്റെ പിൻ ചക്രം ഊരിത്തെറിച്ചു. യാത്രക്കാരിയായ യുവതിയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് വൈകിട്ട് കല്ലാച്ചി - വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീ പത്തെ ഇറക്കത്തിലാണ് അപകടം.

വളയം സ്വദേശി സ്വകാര്യ സ്കൂൾ അധ്യാപിക തയ്യുള്ളതിൽ ജസീറയാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. കാൽ മുട്ടിന് പരിക്കേറ്റ ഇവർ കല്ലാച്ചി വിംസ് ആശുപത്രിയിൽ ചികിത്സ തേടി.

വളയത്തെ ഭർതൃവീട്ടിൽ നിന്ന് കുറ്റ്യാടിയിലെ ഉമ്മയുടെ വീട്ടിലേക്ക് പുറപ്പെട്ട ജസീറ സഞ്ചരിച്ച സ്കൂട്ടറിന് ബ്രേക്ക് കുറവെന്ന് തോന്നി കക്കട്ടിലിനടുത്തെ മോട്ടോർ ബൈക്ക് വർക്ക് ഷോപ്പിൽ കാണിച്ചു.

ബ്രേക്ക് ഷൂ ഉൾപ്പെടെ ഉപകരണങ്ങൾ മാറ്റി എണ്ണൂറ് രൂപയോളം നൽകി , തുടർന്ന് സ്കൂട്ടർ തിരികെ നൽകി. സമയം വൈകിയതിനാൽ യുവതി വളയത്തേക്ക് മടങ്ങുകയായിരുന്നു. ഓത്തിയിലെ ഇറക്കത്തിൽ എത്തിയപ്പോൾ ബോൾട്ട് അഴിഞ്ഞ് Sയർ ഊരി സ്കൂട്ടർ നിയന്ത്രണം വിട്ട് ജസീറ റോഡരികിലേക്ക് തെറിച്ചു വീണു.

ഈ സമയത്ത് എതിർ വശത്ത് നിന്ന് വാഹനം വരാത്തതും യുവതി ചെറിയ വേഗത്തിൽ സ്കൂട്ടർ ഓടിച്ചതുമാണ് വലിയ അപകടം ഒഴിവാക്കിയത്. സ്കൂട്ടർ റിപ്പയർ ചെയ്തതിൽ ബോൾട്ട് മുറുക്കാൻ വിട്ട് പോയതാണ് അപകടത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216095/negligence-accident-negligence-workshop-shopkeepers-scooter-passenger-escaped-unhurt)