---
title: "#fitnesscentre  |  നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന് "
english_title: "#Inauguration #Shadow #Fitness #Center #Nadapuram #today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216221/inauguration-shadow-fitness-center-nadapuram-today"
published_at: "2024-06-30T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668114d971249_inogration.jpg"
keywords: []
---

# #fitnesscentre  |  നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന് 

> **Lead Summary:** **നാദാപുരം:[** ഉത്തരമലബാറിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഗ്രൂപ്പായ ഷാഡോ ഫിറ്റ്നസ് സെന്ററിന്റെ എട്ടാമത് ബ്രാഞ്ച് ഇന്ന് നാദാപുരത്ത് പ്രവർത്തനമാരംഭിക്കും. നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം.

## Article Content

**നാദാപുരം:[** ഉത്തരമലബാറിലെ ഏറ്റവും വലിയ ഫിറ്റ്നസ് ഗ്രൂപ്പായ ഷാഡോ ഫിറ്റ്നസ് സെന്ററിന്റെ എട്ടാമത് ബ്രാഞ്ച് ഇന്ന് നാദാപുരത്ത് പ്രവർത്തനമാരംഭിക്കും. നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് അത്യാധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം.

വൈകിട്ട് നാലു മണിക്ക് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7000 സ്ക്വയർ ഫീറ്റിൽ ജില്ലയിലെ തന്നെ ഏറ്റവും വിശാലമായ സെന്ററാണ് നാദാപുരത്ത് തുടങ്ങുന്നത്.

രാവിലെ 7 മണി മുതൽ രാത്രി വരെ ഷിഫ്റ്റുകളായി ശരീര സൗന്ദര്യ, കായിക ക്ഷമത പരിശീലനം ഇവിടെ വെച്ച് നൽകും. വൈകിട്ട് 4 മണി വരെയുള്ള സമയം സ്ത്രീകൾക്ക് മാത്രമാണ് പരിശീലനം.

ജീവിതശൈലി രോഗങ്ങൾക്ക് കാരണം പ്രയാസമനുഭവിക്കുന്ന നിരവധി ആളുകൾക്ക് ഇതിനകം ആശ്വാസമേകിയ ഷാഡോ ഫിറ്റ്നസ് സെന്ററുകൾ ജനങ്ങളുടെ വിശ്വാസം ആർജിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് മാനേജിംഗ് പാർട്ണർമാർ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ ഷാഫി പറമ്പിൽ എം പി മുഖ്യാതിഥി ആയിരിക്കും. സിനിമാതാരം ശിവജിത്ത്, പ്രമുഖ മോഡൽ ഷിയാസ് കരീം, മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ, സിനിമ പിന്നണിഗായകൻ ദീപക് ജൂനിയർ, ശ്രീലക്ഷ്മി എന്നിവർ നയിക്കുന്ന സംഗീതവിരുന്നും ശരീര സൗന്ദര്യ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും.

മിസ്റ്റർ വേൾഡ്, മിസ്റ്റർ ഇന്ത്യ കാർത്തിക് ഈശ്വർ, മിസ്റ്റർ വേൾഡ് മിസ്റ്റർ ഏഷ്യ സച്ചിൻ പി, മിസ്റ്റർ കോഴിക്കോട് നിയാസ് കെ കെ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ മാനേജിംഗ് പാർട്ണർമാരായ കെ പി മുഹമ്മദ്, കടോളി അബൂബക്കർ ഹാജി, റഈസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216221/inauguration-shadow-fitness-center-nadapuram-today)