---
title: "#Familyreunion   |  വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി"
english_title: "#Family #reunion #ex #soldiers #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216326/family-reunion-ex-soldiers-held"
published_at: "2024-06-30T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66818bb9aa4f7_yogha.jpg"
keywords: []
---

# #Familyreunion   |  വിമുക്തഭടന്മാരുടെ കുടുംബ സംഗമം നടത്തി

> **Lead Summary:** ** ഇരിങ്ങണ്ണൂർ :[** ഇന്ത്യൻ കരസേനയിലെ മദ്രാസ് റെജിമെന്റിന്റെ പതിനൊന്നാം ബറ്റാലിയന്റെ വിമുക്ത ഭട സംഘടനയായ ഇന്ത്യൻ ഡബിൾ ഫസ്റ്റ് എക്സ് സർവീസ്മാൻ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളിലെ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

** ഇരിങ്ങണ്ണൂർ :[** ഇന്ത്യൻ കരസേനയിലെ മദ്രാസ് റെജിമെന്റിന്റെ പതിനൊന്നാം ബറ്റാലിയന്റെ വിമുക്ത ഭട സംഘടനയായ ഇന്ത്യൻ ഡബിൾ ഫസ്റ്റ് എക്സ് സർവീസ്മാൻ വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ,കാസർഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളിലെ വിമുക്തഭടന്മാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട കുടുംബ സംഗമം സംഘടിപ്പിച്ചു.

കച്ചേരിയിലെ കണ്ടിയിൽ ഗോപാലൻ നമ്പ്യാരുടെ വീട്ടിൽ നടന്ന കുടുംബ സംഗമം രാജൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ വിജയൻ, മനോജ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

1971 ൽ നടന്ന ഇന്ത്യ പാക്ക് യുദ്ധത്തിൽ പങ്കെടുത്തതിനുള്ള അംഗീകാരമായി ഇന്ത്യ ഗവൺമെൻറ് രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ച കണ്ടിയിൽ ഗോപാലൻ നമ്പ്യാരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216326/family-reunion-ex-soldiers-held)