---
title: "#protest | പ്ലസ് ടു അധിക ബാച്ചുകൾ; കല്ലാച്ചിയിൽ യുഡിഎഫ്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "#Plus #two #additional #batches #UDF #organized #protest #rally #Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216544/plus-two-additional-batches-udf-organized-protest-rally-kalachi"
published_at: "2024-07-01T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682a7a5c26a0_nadapuram.jpg"
keywords: []
---

# #protest | പ്ലസ് ടു അധിക ബാച്ചുകൾ; കല്ലാച്ചിയിൽ യുഡിഎഫ്  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : **പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **പ്ലസ് ടു അധിക ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.

കല്ലാച്ചിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എം പി സൂപ്പി അധ്യക്ഷത വഹിച്ചു.

കൺവീനർ അഡ്വ. കെ.എം രഘുനാഥ്,പി കെ ദാമു മാസ്റ്റർ,എടത്തിൽ നിസാർ മാസ്റ്റർ, വി വി റിനീഷ്, ഇ. ഹാരിസ്, എന്നിവർ സംസാരിച്ചു.

കോടികണ്ടി മൊയ്തു, മണ്ടോടി ബഷീർ മാസ്റ്റർ, വാസു എരഞ്ഞിക്കൽ,വി കെ ബാലാമണി,എം.സി സുബൈർ, അബ്ബാസ് കണയക്കല്‍, പി വി വിജയലക്ഷ്മി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216544/plus-two-additional-batches-udf-organized-protest-rally-kalachi)