---
title: "#DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം"
english_title: "#Doctors #Day #Dr #Love #Youth #League  #Padmaraj #Rajaram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216617/doctors-day-dr-love-youth-league-padmaraj-rajaram"
published_at: "2024-07-01T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682ea9ea58d1_aaaddhhhiishhh.jpg"
keywords: []
---

# #DoctorsDay | ഡോക്ടേഴ്സ് ഡേ; ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

> **Lead Summary:** **നാദാപുരം :[**കാൽ നൂറ്റാണ്ടായി നാദാപുരം മേഖലയിൽ ആതുര ശുശ്രൂഷ രംഗത്ത് ജനകീയ സേവനം ചെയ്യുന്ന ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം.

## Article Content

**നാദാപുരം :[**കാൽ നൂറ്റാണ്ടായി നാദാപുരം മേഖലയിൽ ആതുര ശുശ്രൂഷ രംഗത്ത് ജനകീയ സേവനം ചെയ്യുന്ന ഡോ. പത്മരാജ് രാജാറാമിന് യൂത്ത് ലീഗിന്റെ സ്നേഹാദരം.

നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഡോക്‌ടേഴ്‌സ് ഡേയുടെ ഭാഗമായാണ് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിലെത്തി അദ്ദേഹത്തെ ആദരിച്ചത്.

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെഎം ഹംസ പൊന്നാടയണിയിച്ചു. നാദാപുരക്കാരുടെ ജന പ്രിയ ഡോക്ടറായ ഇദ്ദേഹം രോഗം കണ്ടെത്തുന്നതിലും, ചികിൽസിക്കുന്നതിലും പ്രത്യേക അവഗാഹമുള്ള വ്യക്തിയാണ്.

മാറാ രോഗങ്ങൾ ചികിൽസിച്ചു മാറ്റുന്നതിലൂടെയാണ് ഇദ്ദേഹം നാദാപുരക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറിയത്. ഭീമമായ തുക വാങ്ങി സ്വകാര്യ ആശുപത്രികൾ ലാഭം കൊയ്യുമ്പോഴും ചുരുങ്ങിയ ഫീസ് വാങ്ങിയാണ് പത്മരാജ് ഡോക്ടർ ഇപ്പോഴും രോഗികളെ ചികിൽസിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹാദരത്തിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ്, ഒ മുനീർ, മുഹമ്മദ് പേരോട്, ഡോ. മൻസൂർ റഫീഖ് കക്കംവെള്ളി, എകെ ശാക്കിർ, കെ വി റഷീദ്, പി ആർ ഒ റമീസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216617/doctors-day-dr-love-youth-league-padmaraj-rajaram)