---
title: "#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്"
english_title: "#accident #Housewife #injured #after #her #bike #fell #into #pothole #on #the #road #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216839/accident-housewife-injured-after-her-bike-fell-into-pothole-on-the-road-nadapuram"
published_at: "2024-07-02T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66841143a611b_roooood.jpg"
keywords: []
---

# #accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

> **Lead Summary:** **നാദാപുരം : ** സംസ്ഥാന പാതയിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്.

## Article Content

**നാദാപുരം : ** സംസ്ഥാന പാതയിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്.

ദുബായിൽ വ്യാപാരിയായ നാദാപുരത്തെ നരിക്കോൾ അയ്യൂബിൻ്റെ ഭാര്യ വാഴോത്ത് മറിയക്കുട്ടി (48) ക്കാണ് കാലിന് സാരമായി പരിക്കേറ്റത്.

ഇന്നലെ രാത്രി ഭർത്താവ് അയ്യൂബിൻ്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ നാദാപുരം താലൂക്ക് ആശുപത്രിയുടെ മുന്നിൽ സംസ്ഥാന പാതയിലെ കുഴിയിൽ ബൈക്ക് വീഴുകയായിരുന്നു. പിന്നിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ മറിയ കുട്ടിയുടെ കാലിന് ക്ഷതം സംഭവിച്ചു.

ജല അതോറിറ്റി പൈപ്പിടാനായി കുഴിച്ച സ്ഥലമാണ് ഇത്. കുഴി നികത്താത്തതാണ് അപകടകാരണം.

നേരത്തെ പലതവണ സംസ്ഥാന പാതയിൽ കുഴിയിൽ വീണ് വാഹനയാത്രക്കാർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216839/accident-housewife-injured-after-her-bike-fell-into-pothole-on-the-road-nadapuram)