നാദാപുരം : കോവിഡ് ബാധിച്ച് മരണപ്പെവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനായി ജില്ലയില്‍ ഇതു വരെ ലഭിച്ചത് 2,505 അപേക്ഷകൾ. ഇവയിൽ 2,259 അപേക്ഷകള്‍ ജില്ലാകളക്ടര്‍ അംഗീകരിച്ച് ധനസഹായ വിതരണത്തിനായി ട്രഷറിയിലേക്ക് അയച്ചിട്ടുണ്ട് .

ഇതില്‍ 2,030 അപേക്ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ധനസഹായം ലഭ്യമാക്കുകയും ചെയ്തു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തത് കാരണമാണ് ശേഷിക്കുന്ന 235 അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതിന് കാലതാമസം നേരിടുന്നതെന്ന് ജില്ലാകലക്ടര്‍ വ്യക്തമാക്കി.
ഇവ ലഭിക്കുന്ന മുറയ്ക് ധനസഹായവിതരണം നടത്തും. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്കുള്ള ധനസഹായത്തിന് ഇനിയും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഉടന്‍തന്നെ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
covid Funding: 2,259 applications in the treasury; Collector to apply immediately