തൂണേരി : തൂണേരിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. വായു സഞ്ചാരമില്ലാത്തതും വിഷവാതകങ്ങൾ നിറഞ്ഞതുമായാ കിണറ്റിൽ വീണ ആടിനെയാണ് അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയത്.

തൂണേരി പഞ്ചായത്ത് ഏഴാം വാർഡിൽ ചാലപ്പുറം വളപ്പിൽ ഇസ്മായിലിന്റെ വീട്ടുമുറ്റത്തെ 21 മീറ്ററോളം ആഴമുള്ള കിണറ്റിലാണ് ആട് അകപ്പെട്ടത്.
ആടിനെ നാദാപുരം ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷ് ബ്രീത്തിംഗ് അപ്പാരറ്റസ് സെറ്റ് ഉപയോഗിച്ച് കിണറ്റിലിറങ്ങി റസ്ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. സമീപവാസിയായ പുത്തൻ പുരയിൽ സുബൈദയുടെ ആടാണ് കിണറ്റിൽ വീണത്.
സീനിയർ ഓഫീസർ ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ എം.ബൈജു , കെ ശ്രീജിൽ, സി.കെ പ്രേംജിത്ത്, സി രഘുനാഥ് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Firefighters rescue a goat that fell into a well in Thuneri