---
title: "#njattuvelachandha | വളരട്ടെ  ഹരിത ഭൂമി ;  നാദാപുരത്ത്  ഞാറ്റുവേല ചന്ത ആരംഭിച്ചു "
english_title: "#Very #green #earth;  #Njattuvela #Chandha #started  #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217255/very-green-earth-njattuvela-chandha-started-nadapuram-"
published_at: "2024-07-04T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66865fb015ccd_chandha.jpg"
keywords: []
---

# #njattuvelachandha | വളരട്ടെ  ഹരിത ഭൂമി ;  നാദാപുരത്ത്  ഞാറ്റുവേല ചന്ത ആരംഭിച്ചു 

> **Lead Summary:** **നാദാപുരം:[**സംസ്ഥാന കാർഷിക വികസന വകുപ്പും നാദാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തക്ക് നാദാപുരത്ത് തുടക്കമായി.

## Article Content

**നാദാപുരം:[**സംസ്ഥാന കാർഷിക വികസന വകുപ്പും നാദാപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തക്ക് നാദാപുരത്ത് തുടക്കമായി.

നാദാപുരം കൃഷിഭവനിൽ നടക്കുന്ന ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

വാഴക്കന്ന് , വിവിധയിനം പച്ചക്കറി വിത്തുകൾ എന്നിവ ചന്തയുടെ ഭാഗമായി വിതരണം നടക്കുന്നുണ്ട് .

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം സി സുബൈർ, ജനിത ഫിർദൗസ്‌ , എ ഡി സി മെമ്പർ സി എച്ച് ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു .

കൃഷി ഓഫീസർ അശ്വതി വിനോദ് സ്വാഗതം പറഞ്ഞു .കൃഷി അസിസ്റ്റന്റ് പി സീമ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217255/very-green-earth-njattuvela-chandha-started-nadapuram-)