---
title: "#Muslimyouthleague |  മുസ്ലിം യൂത്ത് ലീഗ് എളയടം ശാഖ പുതിയ കമ്മിറ്റി നിലവിൽ വന്നു"
english_title: "#Muslim #Youth #League #Elayadam #branch #new #committee #came #into #existence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217309/muslim-youth-league-elayadam-branch-new-committee-came-into-existence"
published_at: "2024-07-04T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668698c907032_committe.jpg"
keywords: []
---

# #Muslimyouthleague |  മുസ്ലിം യൂത്ത് ലീഗ് എളയടം ശാഖ പുതിയ കമ്മിറ്റി നിലവിൽ വന്നു

> **Lead Summary:** **പുറമേരി : **മുസ്ലിം യൂത്ത് ലീഗ് എളയടം ശാഖ പുതിയ കമ്മിറ്റി നിലവിൽ വന്നു.

## Article Content

**പുറമേരി : **മുസ്ലിം യൂത്ത് ലീഗ് എളയടം ശാഖ പുതിയ കമ്മിറ്റി നിലവിൽ വന്നു.

മുഹമ്മദ് കെ. കെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഫാസിൽ പൊന്നാംകോട്ട്, മിസ്ഹബ് കൊമ്മിണികണ്ടി, അജ്മൽ .എൻ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും സുബൈർ പെരുമുണ്ടശ്ശേരി സെക്രട്ടറി ആയും റാഹിൽ.കെ.പി, റഫ്നാസ് എടക്കോട്ട്,റുമൈസ്.കെ.കെ എന്നിവർ ജോയിൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.

ബിലാൽ.വി.പി ആണ് എളയടം യൂത്ത് ലീഗിന്റെ ട്രഷറർ.

തിരഞ്ഞെടുപ്പ് യോഗം അർഷാദ് വിപിയുടെ അധ്യക്ഷതയിൽ പോക്കർ ഹാജി കപ്ലിക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഹക്കീം കപ്ലിക്കണ്ടി, മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട്, നജീബ് .വി.പി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217309/muslim-youth-league-elayadam-branch-new-committee-came-into-existence)