---
title: "#BJP | സംസ്ഥാന പാതയിലെ മരണക്കുഴി; തൂണേരിയിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകർ"
english_title: "#Death #pothole #on #state #highway #BJP #planted #Thuneri #Activists"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217382/death-pothole-on-state-highway-bjp-planted-thuneri-activists"
published_at: "2024-07-04T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686cf4c6a36f_death.jpg"
keywords: []
---

# #BJP | സംസ്ഥാന പാതയിലെ മരണക്കുഴി; തൂണേരിയിൽ വാഴ നട്ട് ബി.ജെ.പി. പ്രവർത്തകർ

> **Lead Summary:** **നാദാപുരം : ** സംസ്ഥാന പാതയിൽ തൂണേരി ടൗണിൽ ബസ്സ്റ്റോപ്പിനു മുമ്പിൽ പഞ്ചായത്ത് ഓഫീസിൻ്റെ കൺമുന്നിൽ വാരിക്കുഴി ഉണ്ടായിട്ട് ആഴ്ചകളായി.

## Article Content

**നാദാപുരം : ** സംസ്ഥാന പാതയിൽ തൂണേരി ടൗണിൽ ബസ്സ്റ്റോപ്പിനു മുമ്പിൽ പഞ്ചായത്ത് ഓഫീസിൻ്റെ കൺമുന്നിൽ വാരിക്കുഴി ഉണ്ടായിട്ട് ആഴ്ചകളായി.

സംസ്ഥാന പാതയിലാണെന്ന് പഞ്ചായത്തും ജലജീവൻ മിഷൻ്റെ ഭാഗമായി പഞ്ചായത്തിൻ്റെ പ്രവർത്തനത്തിൻ്റെ ഫലമാണ് ദുരവസ്ഥ ഉണ്ടായതെന്ന് പി.ഡബ്യു.ഡി യും കൈമലർത്തുന്നു.

വാഹന യാത്രക്കാരുടെ ജീവൻ പൊലിയുന്നതിന് മുമ്പ് ഈ മരണക്കുഴിക്ക് പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായാണ് ബി.ജെ.പി. പ്രവർത്തകർ വാഴ നട്ടത്.

ബാബു എടക്കണ്ടി, വിനീഷ് വി.എം. അനീഷ് എം.കെ. ഗിരീഷ്, രാജൻ എൻ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217382/death-pothole-on-state-highway-bjp-planted-thuneri-activists)