---
title: "#founddeath | കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ കാൽവഴുതി വീണതെന്ന് സംശയം "
english_title: "#Dead #pool #suspected #elderly #man #slipped #while #fishing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217449/dead-pool-suspected-elderly-man-slipped-while-fishing"
published_at: "2024-07-05T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66877d5e90197_WhatsApp_Image_2024-07-05_at_10.26.16_AM.jpeg"
keywords: []
---

# #founddeath | കുളത്തിൽ മരിച്ച നിലയിൽ; മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ കാൽവഴുതി വീണതെന്ന് സംശയം 

> **Lead Summary:** ** നാദാപുരം:[** വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . മാമുണ്ടേരിയിലെ മീത്തലെ കുന്നുമ്മൽ കണ്ണൻ നെയാണ് വീടിനു സമീപത്തെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

## Article Content

** നാദാപുരം:[** വളയത്തിനടുത്ത് മാമുണ്ടേരിയിൽ പാറകുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി . മാമുണ്ടേരിയിലെ മീത്തലെ കുന്നുമ്മൽ കണ്ണൻ നെയാണ് വീടിനു സമീപത്തെ പാറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കണ്ണൻ മീൻ പിടിക്കാനാണെന്നു പറഞ്ഞ് കുളത്തിന് സമീപത്തേക്ക് പോയത്. ഉച്ചയായിട്ടും തിരിച്ച് എത്താതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളക്കരയിൽ മൊബൈൽ ഫോണും കുടയും കണ്ടെത്തിയത്.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത് . വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അൽപ സമയത്തിനകം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഉച്ചയോടെ വീട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഭാര്യ: ജാനു മക്കൾ: അനിൽകുമാർ, സുനിൽ കുമാർ ( ഓട്ടോഡ്രൈവർ വളയം ) , സനൽ . മരുമക്കൾ: ഉഷ ( ചെക്യാട് ) , ജിഷ ( കായപ്പനച്ചി ), സിമിജ ( ഉള്ളിയേരി ) സഹോദരങ്ങൾ: പരേതനായ മീത്തലെ കുന്നുമ്മൽ ചാത്തു, പാലോറ ചാലിൽ മാത , തുണ്ടിയിൽ മാതു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217449/dead-pool-suspected-elderly-man-slipped-while-fishing)