---
title: "#KrishiBhavan | കൃഷിഭവന്‍ കെട്ടിടം പണിയാന്‍ ഫണ്ടിനായി മന്ത്രിക്ക് നിവേദനം നല്‍കി"
english_title: "#petition #submitted #Minister #funds #construct #Krishi #Bhavan #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217565/petition-submitted-minister-funds-construct-krishi-bhavan-building"
published_at: "2024-07-05T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687bc4c1cf8f_vijayann.jpg"
keywords: []
---

# #KrishiBhavan | കൃഷിഭവന്‍ കെട്ടിടം പണിയാന്‍ ഫണ്ടിനായി മന്ത്രിക്ക് നിവേദനം നല്‍കി

> **Lead Summary:** **നാദാപുരം: [**തൂണേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.

## Article Content

**നാദാപുരം: [**തൂണേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പുതുക്കിപ്പണിയാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് നിവേദനം നല്‍കി.

നാദാപുരം എംഎല്‍എ ഇ കെ വിജയന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്‍, വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍, മെമ്പര്‍ കെ മധു മോഹനന്‍ എന്നിവരും തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിവേദനം നല്‍കിയത്.

നിലവില്‍ കാലപ്പഴക്കം കൊണ്ടും അസൗകര്യം കൊണ്ടും ഏറെ പ്രയാസം അനുഭവിക്കുന്ന കൃഷിഭവന്‍ ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്.

കെട്ടിടത്തിന്റെ ചുറ്റുമതില്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലുമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217565/petition-submitted-minister-funds-construct-krishi-bhavan-building)