---
title: "#Vaniyur | വണ്ണം കുറഞ്ഞ കമ്പി ;  വാണിയൂർ  റോഡിലെ കൽവെർട്ടിന്  കോൺക്രീറ്റ് സ്ലാബിടാനുള്ള  നീക്കം തടഞ്ഞു"
english_title: "#Light #weight #wire #The# move #lay #concrete #slab #culvert #Vaniyur #Road  #been #stopped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/217594/light-weight-wire-the-move-lay-concrete-slab-culvert-vaniyur-road-been-stopped"
published_at: "2024-07-05T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687d21f330bf_vaaniyuurrr.jpg"
keywords: []
---

# #Vaniyur | വണ്ണം കുറഞ്ഞ കമ്പി ;  വാണിയൂർ  റോഡിലെ കൽവെർട്ടിന്  കോൺക്രീറ്റ് സ്ലാബിടാനുള്ള  നീക്കം തടഞ്ഞു

> **Lead Summary:** **നാദാപുരം :[**വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ച് വാണിയൂർ റോഡിലെ കൽവെർട്ടിന് കോൺക്രീറ്റ് സ്ലാബിടാനുള്ള പി.ഡബ്യു.ഡി കരാറുകാരൻ്റെ നീക്കം തടഞ്ഞു.

## Article Content

**നാദാപുരം :[**വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ച് വാണിയൂർ റോഡിലെ കൽവെർട്ടിന് കോൺക്രീറ്റ് സ്ലാബിടാനുള്ള പി.ഡബ്യു.ഡി കരാറുകാരൻ്റെ നീക്കം തടഞ്ഞു.

കല്ലാച്ചി - വാണിയൂർ റോഡിൽ വാഹനം കയറിയപ്പോൾ പൊളിഞ്ഞ പഴയ കൽവെർട്ടിന്റെ സ്ലാബ് മാത്രം മാറ്റി നിർമ്മിക്കാനുള്ള നീക്കമാണ് നാട്ടുകാർ തടഞ്ഞത്.

കല്ലാച്ചി ടൗണിലെ വെള്ളം മുഴുവൻ വാണിയൂർ തോട്ടിലേക്ക് എത്തുന്നത് ഇതു വഴിയാണ്. വർഷങ്ങൾ മുമ്പെ പണിത കൽവെർട്ടന്റെ ഭിത്തിക്ക് ബലം കുറവാണെന്നതാണ് നാട്ടുകാരുടെ പരാതി.

ഭാത്തിമാറ്റിപ്പണിയാതെ നിലവിലെ ഭിത്തിയിൽ സ്ലാബ് പുന:സ്ഥാപിക്കുന്നത് വീണ്ടും അപകട മുണ്ടാക്കാനിടയാക്കും. കൂടാതെ ഭാരം കയറ്റിയ വാഹനങ്ങൾ നിരന്തരംപോകുന്ന വഴിയായതിനാൽ സ്ലാബിന് ഉപയോഗിക്കുന്ന കമ്പിയുടെ വണ്ണത്തെകുറിച്ചും തർക്കമായി.

വിവരമറിഞ്ഞെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി സ്ഥലത്തെത്തി ഓവർസിയറോടും റണ്ണിംഗ് കരാർ പ്രതിനിധിയോടും സംസാരിച്ചു.

താൽകാലികപരിഹാരം കാണുകയാണെങ്കിലും വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ച് നടത്തുന്ന പണി നിർത്താനാവശ്യപ്പെട്ടുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാതെ കരാറുകാരന്റെ ഇഷ്ടത്തിന് സ്ലാബ് വാർത്തിനടാൻ പാടില്ലെന്ന് പ്രസിഡണ്ട് നിർദ്ദേശിച്ചതിനെ തുടർന്ന് പണി നിർത്തി വെച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/217594/light-weight-wire-the-move-lay-concrete-slab-culvert-vaniyur-road-been-stopped)